ട്രാക്ക് അറ്റകുറ്റപ്പണി: ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം. ആലപ്പുഴ വഴിയുള്ള മൂന്നു ട്രെയിനുകൾ കോട്ടയം വഴിയാകും സർവീസ് നടത്തുക

 

25-ന് ഗുരുവായൂരിൽ നിന്നു പുറപ്പെടുന്ന ഗുരുവായൂർ-ചെന്നൈ എഗ്‌മോർ എക്സ്പ്രസ്, 25-ന് മംഗളൂരുവിൽനിന്നു പുറപ്പെടുന്ന മംഗളൂരു -തിരുവനന്തപുരം മാവേലി എക്സ്പ്രസ്

കൊച്ചി: എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം. ആലപ്പുഴ വഴിയുള്ള മൂന്നു ട്രെയിനുകൾ കോട്ടയം വഴിയാകും സർവീസ് നടത്തുക. 25-ന് ഗുരുവായൂരിൽ നിന്നു പുറപ്പെടുന്ന ഗുരുവായൂർ-ചെന്നൈ എഗ്‌മോർ എക്സ്പ്രസ്, 25-ന് മംഗളൂരുവിൽനിന്നു പുറപ്പെടുന്ന മംഗളൂരു -തിരുവനന്തപുരം മാവേലി എക്സ്പ്രസ് ,

25-ന് എം.ജി.ആർ. ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന എം.ജി.ആർ. ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എ.സി. സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവയാണ് കോട്ടയം വഴി സർവീസ് നടത്തുക.എഗ്‌മോർ എക്സ്പ്രസ്‌ എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകൾക്കു പകരം കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിർത്തുമെന്ന് റെയിൽവേ അറിയിച്ചു.

മാവേലി എക്സ്പ്രസ് എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകൾക്കു പകരം എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിർത്തുന്നതാണ്.

ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എ സി സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് എറണാകുളം ജങ്ഷൻ, ആലപ്പുഴ എന്നി സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. പകരം എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പ് നിർത്തുന്നതാണ്. ഇന്ന് ടാറ്റാനഗർ ജങ്ഷനിൽ നിന്നും പുറപ്പെടുന്ന ടാറ്റാനഗർ-എറണാകുളം എക്സ്പ്രസ് (18189) ആലുവയിൽ യാത്ര അവസാനിപ്പിക്കുമെന്നും റെയിൽവേ അറിയിച്ചു.