‘ബീഫ് ഫാസിസം’ എന്ന് വലിയ ഡയലോഗ് അടിച്ച അതേ ആളാണ് "കൺഠത്തിൽ " വാൾ വെച്ചതുപോലെ ഒറ്റനിമിഷം ചായ കുടി നിർത്തിയത് ; പരിഹസിച്ച് ടിപി സെൻകുമാർ
“ബീഫ് കഴിക്കാത്തവർ കഴിക്കണ്ട, പക്ഷേ മറ്റുള്ളവർ കഴിക്കരുത് എന്ന് പറയുന്നത് ഫാസിസം ആണ്” എന്ന് വലിയ ഡയലോഗ് അടിച്ച അതേ ആളാണ്, "കൺഠത്തിൽ " വാൾ വെച്ചതുപോലെ ഒറ്റനിമിഷം ചായ കുടി നിർത്തിയത് എന്നതാണ് ഇതിലെ കോമഡി. എന്താ അല്ലേ ? മാധ്യമ സിംഹങ്ങൾ പൂച്ചകുട്ടികൾ ആകുന്ന മനോഹര കാഴ്ച്ച !
മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി ടിപി സെൻകുമാർ. ബീഫ് വിവാദത്തിൽ ബീഫ് കഴിക്കാത്തവർ കഴിക്കണ്ട, പക്ഷേ മറ്റുള്ളവർ കഴിക്കരുത് എന്ന് പറയുന്നത് ഫാസിസം ആണ് എന്ന് പറഞ്ഞ ആൾ റംസാൻ നോമ്പ് സമയത്തു ചായക്കപ്പ് പിടിച്ചു നിൽക്കുന്നതിനെ കുറച്ച് "പ്രേക്ഷകർ " ചോദ്യം ചെയ്തപ്പോൾ അനുസരിച്ചതിനെതിരെയാണ് ടിപി സെൻകുമാർ പരിഹാസവുമായി രംഗത്ത് എത്തിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
ഒരു ചാനൽ മേധാവി സ്വന്തം സ്റ്റുഡിയോയിൽ നിന്ന് ഒരു കപ്പ് ചായ പോലും കുടിക്കാൻ പറ്റാത്ത അവസ്ഥ.
റംസാൻ നോമ്പ് സമയത്തു ചായക്കപ്പ് പിടിച്ചു നിൽക്കുന്നതിനെ കുറച്ചു "പ്രേക്ഷകർ " ചോദ്യം ചെയ്യുന്നു.
ചാനൽ മുതലാളി അതീവ വിനയത്തോടെ അനുസരിക്കുന്ന ദൃശ്യങ്ങൾ കണ്ടാൽ തന്നെ മനസിലാകും അവസ്ഥ എത്ര ഭീകരമാണെന്ന്.