ടി.പി കൊലക്കേസ് പ്രതി ടി.കെ രജീഷിന് വീണ്ടും പരോള്‍

ടി.പി കൊലക്കേസ് പ്രതി ടി.കെ രജീഷിന് വീണ്ടും പരോള്‍. 20 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത് . ടി.പി കേസിലെ പ്രതികള്‍ക്ക് പരോളിന് ജയില്‍ ഡിഐജി പണം വാങ്ങിയെന്ന പരാതി കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

 

കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് പരോൾ അനുവദിച്ചത്

കോഴിക്കോട്: ടി.പി കൊലക്കേസ് പ്രതി ടി.കെ രജീഷിന് വീണ്ടും പരോള്‍. 20 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത് . ടി.പി കേസിലെ പ്രതികള്‍ക്ക് പരോളിന് ജയില്‍ ഡിഐജി പണം വാങ്ങിയെന്ന പരാതി കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.ജനുവരി 10-ന് തിരിച്ച് ജയിലിലെത്തണം.

മൂന്നുമാസത്തിനിടെ രണ്ടുതവണയാണ് പരോൾ കിട്ടുന്നത്.കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് പരോൾ അനുവദിച്ചത്. ടി.പി. വധക്കേസിൽ കഴിഞ്ഞ ഓഗസ്റ്റ് ഒന്നുമുതൽ 30 ദിവസത്തേക്ക് പരോൾ അനുവദിച്ചിരുന്നു. തുടർന്ന് തിരികെ ജയിലിലെത്തിയശേഷം ഒന്നരമാസം കണ്ണൂർ ആയുർവേദ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. ഈമാസം ഏഴിനാണ് ചികിത്സ കഴിഞ്ഞ് ജയിലിലെത്തിയത്