ഇന്ന് ടി.പി രക്തസാക്ഷിത്വ ദിനം, ഇന്ന് തന്നെ പിണറായി ഭരണത്തിന് അന്ത്യം കുറിക്കും : കെ.കെ. രമ
ഇന്ന് പിണറായി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് കെ.കെ. രമ. കൊള്ളരുതായ്മയുടെ 10-വർഷമാണ് കടന്നുപോയത്. ഇത്തവണ ജനം അവസരം നൽകില്ലെന്നും രമ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പ് ഏപ്രിൽ ഒൻപതിനും വോട്ടെണ്ണൽ മെയ് നാലിനുമെന്ന് പ്രഖ്യാപിച്ച ഉടൻ ആർ.എം.പി.ഐ സാമൂഹിക മാധ്യമഅക്കൗണ്ടുകളിൽ നിറയെ ‘മെയ് നാല് ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷി ദിനത്തിൽ പിണറായിസം അവസാനിക്കും’ എന്ന് കുറിച്ചിരുന്നു.
May 4, 2026, 08:50 IST
കോഴിക്കോട്: ഇന്ന് പിണറായി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് കെ.കെ. രമ. കൊള്ളരുതായ്മയുടെ 10-വർഷമാണ് കടന്നുപോയത്. ഇത്തവണ ജനം അവസരം നൽകില്ലെന്നും രമ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പ് ഏപ്രിൽ ഒൻപതിനും വോട്ടെണ്ണൽ മെയ് നാലിനുമെന്ന് പ്രഖ്യാപിച്ച ഉടൻ ആർ.എം.പി.ഐ സാമൂഹിക മാധ്യമഅക്കൗണ്ടുകളിൽ നിറയെ ‘മെയ് നാല് ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷി ദിനത്തിൽ പിണറായിസം അവസാനിക്കും’ എന്ന് കുറിച്ചിരുന്നു.
2012 മെയ് നാലിനാണ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്. ഇന്ന് വോട്ടെണ്ണൽ നടക്കെ വടകര മേഖലയിലാകെ ചർച്ചയാകുന്നത് ഈ വാക്കുകളാണ്. ആർ.എം.പി.ഐ നേതൃത്വത്തിൽ ഇന്ന് എല്ലായിടത്തും ടി.പിയുടെ ഓർമ്മകളിൽ പ്രഭാതഭേരി നടത്തി. വൈകീട്ട് അനുസ്മരണ സമ്മേളനം നടക്കും.