വാഗമൺ റോഡിൽ കൊക്കയിൽ വീണ് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
Jul 25, 2025, 15:35 IST
ഇടുക്കി : ഇടുക്കി വാഗമൺ റോഡിൽ കൊക്കയിൽ വീണ് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശി തോബിയാസാണ് അപകടത്തിൽ മരിച്ചത്.
വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കയിൽ വീഴുകയായിരുന്നു എന്നാണ് വിവരം. മൂലമറ്റം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമനസേനയെത്തി മൃതദേഹം പുറത്തെടുത്തു. പുലർച്ചെ മൂന്നുമണിയോടെയാണ് മൃതദേഹം പുറത്ത് എടുത്തത്.