ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞ് അപകടം ; ചികിത്സയിലുള്ളവരുടെ പരുക്ക് ഗുരുതരമല്ലെന്ന് മന്ത്രി ജി ആര്‍ അനില്‍
അപകടം സംഭവിച്ചതിന് തൊട്ടുപിന്നാലെ ജില്ലാ ആശുപത്രിയില്‍ 29 പേരെയാണ് എത്തിച്ചതെന്നും മന്ത്രി പറഞ്ഞു.
ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാരുമായി സംസാരിച്ചതില്‍ നിന്ന് വ്യക്തമായത്.
ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞ് അപകടത്തില്‍പ്പെട്ട പതിനേഴ് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ജി ആര്‍ അനില്‍. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാരുമായി സംസാരിച്ചതില്‍ നിന്ന് വ്യക്തമായത്. ബാക്കിയുള്ളവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അപകടം സംഭവിച്ചതിന് തൊട്ടുപിന്നാലെ ജില്ലാ ആശുപത്രിയില്‍ 29 പേരെയാണ് എത്തിച്ചതെന്നും മന്ത്രി പറഞ്ഞു. ഇതില്‍ പതിനേഴ് പേരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു സ്ത്രീ മരണപ്പെട്ടുവെന്നും മന്ത്രി വ്യക്തമാക്കി. കാട്ടാക്കടയില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പുറപ്പെട്ട കുടുംബമാണ് അപകടത്തില്‍പ്പെട്ടതെന്നും മന്ത്രി പറഞ്ഞു. കാട്ടാക്കടയില്‍ നിന്ന് നെടുമങ്ങാട് എത്തിയപ്പോള്‍ തന്നെ അപകടം സംഭവിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.