വളര്‍മതി ഐസിയുവില്‍ തുടരുന്നു; നിരാഹാരം അവസാനിപ്പിച്ചില്ലെങ്കില്‍ അവസ്ഥ മോശമാകുമെന്ന് ഡോക്ടേഴ്സ്
വളര്‍മതി ഐസിയുവില്‍ തുടരുന്നു; നിരാഹാരം അവസാനിപ്പിച്ചില്ലെങ്കില്‍ അവസ്ഥ മോശമാകുമെന്ന് ഡോക്ടേഴ്സ്
ജനറല്‍ ആശുപത്രിയിലെ സ്റ്റെപ് ഡൗണ്‍ ഐസിയുവിലാണ് വളര്മതിയുള്ളത്.
21 ാം ദിവസവും വളര്‍മതി നിരാഹാരം തുടരുകയാണ്.
സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിയ എല്‍പിഎസ്ടി സമരസമിതി നേതാവ് എസ് വളര്‍മതി ഐസിയുവില്‍ തുടരുന്നു. വളര്‍മതിയുടെ ശരീരത്തിലെ മഗ്നീഷ്യം, സോഡിയം, ഷുഗര്‍, ഗ്ലൂക്കോസ് എന്നിവയുടെ അളവ് കുറയുകയാണെന്നും നിരാഹാരം അവസാനിപ്പിച്ചില്ലെങ്കില്‍ അവസ്ഥ മോശമാകുമെന്നും ഡോക്ടേഴ്സ് അറിയിച്ചു
ജനറല്‍ ആശുപത്രിയിലെ സ്റ്റെപ് ഡൗണ്‍ ഐസിയുവിലാണ് വളര്മതിയുള്ളത്. 21 ാം ദിവസവും വളര്‍മതി നിരാഹാരം തുടരുകയാണ്. അതേസമയം വളര്‍മതിയെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചുവെന്ന് റാങ്ക് ഹോള്‍ഡര്‍മാര്‍ ആരോപിച്ചു. സര്‍ക്കാര്‍ ജീവന് വച്ച് പന്താടുകയാണെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി. വളര്‍മതിക്കൊപ്പം റാങ്ക് ഹോള്‍ഡര്‍ ജയകൃഷ്ണനും നിരാഹാരം അനുഷ്ഠിക്കുന്നുണ്ട്. റാങ്ക് ഹോള്‍ഡര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപിയുടെ റിലേ നിരാഹാര സമരവും നടക്കുന്നുണ്ട്.