നാളെയാണ് ലാസ്റ്റ് ഡേറ്റ്; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, ക്ലര്‍ക്ക്,73 തസ്തികകളില്‍ ഒഴിവുകള്‍; യോഗ്യത പത്താം ക്ലാസുമുതല്‍
കേരള പി.എസ്.സി 73 തസ്തികകളില്‍ വിജ്ഞാപനം പുറത്തിറക്കി. 34 തസ്തികയില്‍ നേരിട്ടുള്ള നിയമനവും 4 തസ്തികയില്‍ തസ്തികമാറ്റം വഴിയും ഒരു തസ്തികയില്‍ എസ്.സി/എസ്.ടി വിഭാഗക്കാർക്കുള്ള സ്‌പെഷല്‍ റിക്രൂട്‌മെന്റും 34 തസ്തികയില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എൻ.സി.എ നിയമനവുമാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 14 രാത്രി 12 വരെ. വെബ്‌സൈറ്റ്: www.keralapsc.gov.in .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 14 രാത്രി 12 വരെ. വെബ്‌സൈറ്റ്: www.keralapsc.gov.in .
കേരള പി.എസ്.സി 73 തസ്തികകളില്‍ വിജ്ഞാപനം പുറത്തിറക്കി. 34 തസ്തികയില്‍ നേരിട്ടുള്ള നിയമനവും 4 തസ്തികയില്‍ തസ്തികമാറ്റം വഴിയും ഒരു തസ്തികയില്‍ എസ്.സി/എസ്.ടി വിഭാഗക്കാർക്കുള്ള സ്‌പെഷല്‍ റിക്രൂട്‌മെന്റും 34 തസ്തികയില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എൻ.സി.എ നിയമനവുമാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 14 രാത്രി 12 വരെ. വെബ്‌സൈറ്റ്: www.keralapsc.gov.in .
നേരിട്ടുള്ള നിയമനം: റവന്യു വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, പൊലിസ് വകുപ്പില്‍ പൊലിസ് കോണ്‍സ്റ്റബിള്‍, വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍, ഫയർ ആൻഡ് റെസ്‌ക്യൂ സർവിസില്‍ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ, ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ ഡ്രൈവർ, എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫിസർ, പൊലിസ് വകുപ്പില്‍ (മൗണ്ടഡ് പൊലിസ് യൂനിറ്റ്) പൊലിസ് കോണ്‍സ്റ്റബിള്‍ ഫാരിയർ (മൗണ്ടഡ് പൊലിസ്), പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഡ്രോയിങ് ടീച്ചർ (ഹൈസ്‌കൂള്‍), മ്യൂസിക് ടീച്ചർ (ഹൈസ്‌കൂള്‍), തയ്യല്‍ ടീച്ചർ (ഹൈസ്‌കൂള്‍), പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി, പാർട് ടൈം ഹൈസ്‌കൂള്‍ ടീച്ചർ അറബിക്, തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഗ്രേഡ് 3 ഡ്രാഫ്റ്റ്‌സ്മാൻ/മൂന്നാം ഗ്രേഡ് ഓവർസിയർ,
തദ്ദേശ സ്വയംഭരണ വകുപ്പില്‍ (തൃശൂർ കോർപറേഷൻ) ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ), ആരോഗ്യ വകുപ്പില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ട്രാൻസ്പോർട്ട് ഓഫിസർ, ജലസേചന വകുപ്പില്‍ അസിസ്റ്റന്റ് എൻജിനീയർ സിവില്‍, പോർട്ട് സർവിസില്‍ അസിസ്റ്റന്റ് എൻജിനീയർ മെക്കാനിക്കല്‍, സോയില്‍ സർവേ ആൻഡ് സോയില്‍ കണ്‍സർവേഷനില്‍ സോയില്‍ കണ്‍സർവേഷൻ ഓഫിസർ,
ജലസേചന വകുപ്പില്‍ അസിസ്റ്റന്റ് എൻജിനിയർ മെക്കാനിക്കല്‍, ഓവർസിയർ/ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ്-3 (മെക്കാനിക്കല്‍)/ട്രേസർ, കോളജ് വിദ്യാഭ്യാസ വകുപ്പില്‍ (സംഗീത കോളജുകള്‍) ലക്ചറർ ഇൻ ഡാൻസ് (കേരള നടനം), വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയർ ഇൻസ്ട്രക്ടർ (അപ്‌ഹോള്‍സ്റ്റർ), ആരോഗ്യ വകുപ്പില്‍ റേഡിയോഗ്രഫർ ഗ്രേഡ് -2, ജല അതോറിറ്റിയില്‍ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് -2,
ഇലക്‌ട്രിഷ്യൻ, ഹാർബർ എൻജിനീയറിങ് വകുപ്പില്‍ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ്-2/ഓവർസിയർ ഗ്രേഡ് 2 (മെക്കാനിക്കല്‍), സാമു ഹികനീതി വകുപ്പില്‍ ഇൻസ്ട്രക്ടർ (ടെയ്‌ലറിങ് ആൻഡ് എംബ്രോയ്ഡറി), ഇൻസ്ട്രക്ടർ (ബുക്ക് ബൈൻഡിങ്), ഇൻഷുറൻസ് മെഡിക്കല്‍ സർവിസില്‍ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്-2, തദ്ദേശ സ്വയംഭരണ വകുപ്പില്‍ ലൈബ്രേറിയൻ ഗ്രേഡ്-4 ആൻഡ് കള്‍ചറല്‍ അസിസ്റ്റന്റ്, വിവിധ വകുപ്പുകളില്‍ ബോട്ട് ഡ്രൈവർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസില്‍ സിനിമ ഓപ്പറേറ്റർ, ഭാരതീയ ചികിത്സാ വകുപ്പില്‍ അറ്റൻഡർ ഗ്രേഡ് 2 (സിദ്ധ) തുടങ്ങിയവ.
തസ്തികമാറ്റം വഴി: വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചർ ഫിസിക്കല്‍ സയൻസ്, പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിങ് ഇൻസ്ട്രക്ടർ (ഇലക്‌ട്രിഷ്യൻ), ജലസേചന വകുപ്പില്‍ അസിസ്റ്റന്റ് എൻജിനീയർ സിവില്‍, എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫിസർ എന്നീ തസ്തികകളില്‍. പട്ടിക വിഭാഗ സ്‌പെഷല്‍ റിക്രൂട്ട്മെന്റ്: വിവിധ വകുപ്പുകളില്‍ ക്ലർക്ക് തസ്തികയില്‍.
സംവരണസമുദായങ്ങള്‍ക്കുള്ള എൻ.സി.എ നിയമനം: കോളജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങള്‍), പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചർ (വിവിധ വിഷയങ്ങള്‍), ഭാരതീയ ചികിത്സാ വകുപ്പ്/ ഇൻഷുറൻസ് മെഡിക്കല്‍ സർവിസ്/ആയുർവേദ കോളജുകള്‍ എന്നിവിടങ്ങളില്‍ ഫാർമസിസ്റ്റ് ഗ്രേഡ്-2 (ആയുർവേദം), ഭാരതീയ ചികിത്സാ വകുപ്പില്‍ ഫാർമസിസ്റ്റ് ഗ്രേഡ്-2 (ആയുർവേദം) തുടങ്ങിയവ.