അനധികൃത സ്വത്ത് സമ്പാദന കേസ്; കോടതി വിധി റദ്ദാക്കണമെന്ന ഹർജിയുമായി ടോമിൻ തച്ചങ്കരി ഹൈക്കോടതിയിൽ
അനധികൃത സ്വത്ത് സമ്പാദന കേസിൽ കോട്ടയം വിജിലൻസ് കോടതി വിധി റദ്ദാക്കണമെന്ന ആവശ്യവുമായി ടോമിൻ തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചു. ചൊവ്വാഴ്ച തച്ചങ്കരിയുടെ ഹർജി ഹൈക്കോടതി പരിഗണിക്കും. 2003 ജനുവരി മുതൽ 2007 ജൂലൈ വരെ വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ നാലു വർഷമാണ് ടോമിൻ തച്ചങ്കരിയെ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചത്
കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ കോട്ടയം വിജിലൻസ് കോടതി വിധി റദ്ദാക്കണമെന്ന ആവശ്യവുമായി ടോമിൻ തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചു. ചൊവ്വാഴ്ച തച്ചങ്കരിയുടെ ഹർജി ഹൈക്കോടതി പരിഗണിക്കും. 2003 ജനുവരി മുതൽ 2007 ജൂലൈ വരെ വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ നാലു വർഷമാണ് ടോമിൻ തച്ചങ്കരിയെ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇതേത്തുടർന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ തന്‍റെ പേരിലുള്ള സ്വത്തുക്കൾ അനധികൃതമായി സമ്പാദിച്ചതല്ലെന്നും കുടുംബസ്വത്താണെന്നുമാണ് ഇയാൾ പറയുന്നത്. വിജിലൻസ് നടത്തിയ പരിശോധനയിൽ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, അതിനുള്ള വരവ് കാണിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ല. പരിശോധനാ കാലയളവിൽ 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. 2013 ൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസാണിത്.