അനധികൃത സ്വത്ത് സമ്പാദനക്കേസില്‍  ടോമിന്‍ ജെ തച്ചങ്കരിക്ക് ആശ്വാസം; തടവ് ശിക്ഷ മരവിപ്പിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ആശ്വാസം. നാല് വര്‍ഷത്തെ തടവ് ശിക്ഷ മരവിപ്പിച്ചു.

 

2003 മുതല്‍ 2007 വരെയുള്ള കാലത്ത് ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് കോട്ടയം വിജിലന്‍സ് കോടതി ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചത്.

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ആശ്വാസം. നാല് വര്‍ഷത്തെ തടവ് ശിക്ഷ മരവിപ്പിച്ചു. ടോമിന്‍ ജെ തച്ചങ്കരിയുടെ വാദം പരിഗണിച്ച് ശിക്ഷ മരവിപ്പിച്ചതിനാല്‍ ടോമിന്‍ ജെ തച്ചങ്കരിക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകും

കേസിലെ അപ്പീല്‍ തീര്‍പ്പാകുന്നതുവരെ കോട്ടയം വിജിലന്‍സ് കോടതിയുടെ ശിക്ഷ മരവിപ്പിക്കണം എന്ന ഇടക്കാല ആവശ്യത്തിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. 

2003 മുതല്‍ 2007 വരെയുള്ള കാലത്ത് ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് കോട്ടയം വിജിലന്‍സ് കോടതി ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചത്. നാല് വര്‍ഷം തടവും 30.84 ലക്ഷം രൂപ പിഴയും ആയിരുന്നു ശിക്ഷ.

വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 64.70 ലക്ഷം രൂപയുടെ ചെലവ് കണ്ടെത്തിയെങ്കിലും അതിന്റെ വരവ് ബോധ്യപ്പെടുത്താന്‍ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ് പിന്നീട് കോട്ടയത്തേക്ക് മാറ്റുകയായിരുന്നു