ദേശീയപാത 66-ലെ ടോൾ പിരിവ് നിർത്തിവയ്ക്കണം; സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ജനകീയ മാർച്ച്
ദേശീയപാത 66-ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നും പ്രദേശവാസികളുടെ വാഹനങ്ങൾക്ക് ടോൾ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തൃശൂർ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തി. ജനകീയ സമര സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Nov 12, 2026, 11:37 IST
തൃശൂർ: ദേശീയപാത 66-ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നും പ്രദേശവാസികളുടെ വാഹനങ്ങൾക്ക് ടോൾ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തൃശൂർ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തി. ജനകീയ സമര സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ദേശീയപാതയിലെ പാലങ്ങളുടെയും സർവീസ് റോഡുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. നാട്ടുകാരും യാത്രക്കാരും നേരിടുന്ന യാത്രാദുരിതത്തിൽ എം.പി ഉടൻ ഇടപെടണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടു. പെരിങ്ങാവിലുള്ള സുരേഷ് ഗോപിയുടെ ഓഫീസിന് സമീപം പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് മാർച്ച് തടഞ്ഞു.