ഇന്ന് കേരളം മുഴുവൻ ഭക്ഷണത്തിനോടുള്ള ആർത്തിയാണ്; അമ്പലത്തിൽ ആള് വരണമെങ്കിൽ ഭക്ഷണം കൊടുക്കണം - സന്തോഷ് കീഴാറ്റൂർ
കേരളത്തിൽ ഇന്ന് നാടകങ്ങൾ, സംഗീത പരിപാടികൾ, പ്രഭാഷണങ്ങൾ സംവാദങ്ങൾ എന്നിവയ്ക്കൊക്കെ കാഴ്ചക്കാരുടെ എണ്ണവും അതിനോടൊപ്പം താല്പര്യവും കുറഞ്ഞുവരുന്നതായി സന്തോഷ് കീഴാറ്റൂർ പ്രതികരിച്ചു. തന്റെ ഫേസ്ബുക്കിലാണ് അദ്ദേഹം ഇത് സംബന്ധിച്ച് പ്രതികരിച്ചത്.
കേരളത്തിൽ ഇന്ന് നാടകങ്ങൾ, സംഗീത പരിപാടികൾ, പ്രഭാഷണങ്ങൾ സംവാദങ്ങൾ എന്നിവയ്ക്കൊക്കെ കാഴ്ചക്കാരുടെ എണ്ണവും അതിനോടൊപ്പം താല്പര്യവും കുറഞ്ഞുവരുന്നതായി സന്തോഷ് കീഴാറ്റൂർ പ്രതികരിച്ചു. തന്റെ ഫേസ്ബുക്കിലാണ് അദ്ദേഹം ഇത് സംബന്ധിച്ച് പ്രതികരിച്ചത്. മഹാപ്രതിഭകളുടെ സൃഷ്ടികൾ കണ്ടും കേട്ടും ഭക്ഷണം കഴിച്ചില്ലെങ്കിലും മനസ്സും വയറും നിറയുമെന്നും എന്നാൽ ഇന്ന് കേരളം മുഴുവൻ ഭക്ഷണത്തിനോടുള്ള ആർത്തിയാണെന്നും അമ്പലത്തിൽ ആള് വരണമെങ്കിൽ ഭക്ഷണം കൊടുക്കണമെന്നും സന്തോഷ് കീഴാറ്റൂർ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
നല്ല സിനിമകൾ, നാടകങ്ങൾ, സംഗീത പരിപാടികൾ
പ്രഭാഷണങ്ങൾ
സംവാദങ്ങൾ
സെമിനാറുകൾ
ഉൽസവങ്ങൾ
തെയ്യങ്ങൾ
....etc
ഇതൊക്കെ കാണാനും, കേൾക്കാനും
കിലോമീറ്ററുകൾ യാത്ര ചെയ്യും
ഭക്ഷണം കഴിച്ചാൽ കഴിച്ചു😭
അഴിക്കോട് മാഷ്
എം എൻ വിജയൻ മാഷ്
കടമ്മനിട്ട
ONV .............
കെടി, തോപ്പിൽ ഭാസി ,NN പിള്ള, SLപുരം ,CL ജോസ്,ഇബ്രാഹിം വെങ്ങര........
അരവിന്ദൻ, അടൂർ , ടിവി ചന്ദ്രൻ
ഭരതൻ ,പത്മരാജൻ, ലോഹിതദാസ്............
(പേരുകൾ പൂർണ്ണമല്ല)
മഹാപ്രതിഭകളുടെ സൃഷ്ടികൾ കണ്ടും കേട്ടും
ഭക്ഷണം കഴിച്ചില്ലെങ്കിലും
മനസ്സും വയറും നിറയും ......
........
ഇന്ന് കേരളം മുഴുവൻ
ഭക്ഷണത്തിനോടുള്ള ആർത്തിയാണ്
അമ്പലത്തിൽ ആള് വരണമെങ്കിൽ ഭക്ഷണം കൊടുക്കണം
കളിയാട്ട കാവുകളിൽ
തെയ്യം കാണുന്നതിനേക്കാൾ
കൂടുതൽ ആൾക്കാർ ഭക്ഷണം കഴിക്കാനായിരിക്കും
സിനിമ കാണാൻ തീയ്യേറ്ററിൽ കയറുന്നതു തന്നെ വലിയ ബക്കറ്റിൽ തിന്നാനുള്ള സാധനങ്ങളുമായാണ്
വൈകാരിക രംഗങ്ങളിൽ പോലും
ഈ പണ്ടാരങ്ങളുടെ കറു മുറ ശബ്‌ദം ഉണ്ടാക്കുന്ന അലോസരം ആരോട് പറയാൻ
(വൻ വിദ്യാ സമ്പന്നരാണ്)
ഹോട്ടലുകളിലും
കല്യാണ സ്ഥലങ്ങളിലും
അടിയും , പിടിയും , കൊലപാതകങ്ങളും .....
.......... മലയാളിക്ക് ഭക്ഷണത്തിനോട് ഇത്രയ്ക്ക് ആർത്തിയോ ?
സാംസ്‌കരിക കേരളമേ ലജ്ജിക്കുന്നു ......