ചൂരല്‍മലക്കാര്‍ക്കുള്ള കോണ്‍ഗ്രസിന്റെ വീട് നിര്‍മ്മാണത്തിന് തറക്കല്ലിട്ടിട്ട് ഇന്ന് 108 ദിവസം ; വീടുകളുടെ നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് ആവര്‍ത്തിച്ച് നേതാക്കള്‍
കുന്നമ്പറ്റയിലെ അഞ്ചര ഏക്കറില്‍ ഒരു വീടിന്റെ പോലും പണി തുടങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ആയിട്ടില്ല.
Updated: Jun 14, 2026, 09:22 IST
സംഭവത്തില്‍ ഇടതുപക്ഷം രൂക്ഷ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്
ചൂരല്‍മലക്കാര്‍ക്കുള്ള കോണ്‍ഗ്രസിന്റെ വീട് നിര്‍മ്മാണത്തിന് തറക്കല്ലിട്ടിട്ട് ഇന്ന് 108 ദിവസം. കുന്നമ്പറ്റയിലെ അഞ്ചര ഏക്കറില്‍ ഒരു വീടിന്റെ പോലും പണി തുടങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ആയിട്ടില്ല. തുടങ്ങിയ കിണറിന്റെ നിര്‍മ്മാണവും പാതിവഴിയിലാണ് എന്ന് നിര്‍മ്മാണം തുടങ്ങുമെന്ന് പറയാനാകാതെ നില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം 18 വീടുകളുടെ അപേക്ഷ പഞ്ചായത്തില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും വീടുകളുടെ നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്നും പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ് നേതാക്കള്‍
സംഭവത്തില്‍ ഇടതുപക്ഷം രൂക്ഷ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്. യുഡിഎഫ് പ്രഖ്യാപനങ്ങള്‍ മാത്രമുള്ളൂവെന്നും നടപ്പാക്കുന്നതില്‍ തീര്‍ത്ത പരാജയമാണെന്നുമാണ് വിമര്‍ശനം.