ഇന്ന് വിജയദശമി ;വിദ്യാരംഭ ചടങ്ങുകള്‍ക്കായി ക്ഷേത്രമൊരുങ്ങി

 


വിദ്യാദേവിയായ മൂകാംബികയുടെ സന്നിധാനമായ കൊല്ലൂരില്‍ ഭക്തജനനിബിഡമായ അന്തരീക്ഷമാണ്.

 

വടക്കന്‍ പറവൂര്‍ മൂകാംബിക ദേവീക്ഷേത്രത്തില്‍ വിജയദശമി ദിനത്തിലെ ഹരിശ്രീ കുറിക്കലിനായി വന്‍ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നവരാത്രി ആഘോഷങ്ങളുടെ പൂര്‍ണ്ണത കുറിച്ചുകൊണ്ട് ഇന്ന് വിജയദശമി. അറിവിന്റെയും വിദ്യയുടെയും ലോകത്തേക്ക് കുരുന്നുകള്‍ ചുവടുവെക്കുന്ന വിദ്യാരംഭ ചടങ്ങുകള്‍ക്കായി സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും പൂര്‍ണ്ണമായി സജ്ജമായി. ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ പൂജെയെടുപ്പും തുടര്‍ന്ന് വിദ്യാരംഭ ചടങ്ങുകളും നടക്കും.


വിദ്യാദേവിയായ മൂകാംബികയുടെ സന്നിധാനമായ കൊല്ലൂരില്‍ ഭക്തജനനിബിഡമായ അന്തരീക്ഷമാണ്. വിദ്യാരംഭ ചടങ്ങുകള്‍ക്കായി കൊല്ലൂരില്‍ വിപുലമായ സജ്ജീകരണങ്ങളാണ് റെഗുലേറ്ററി കമ്മിറ്റിയും ക്ഷേത്ര ഭരണസമിതിയും ഒരുക്കിയിരിക്കുന്നത്.

വര്‍ഷത്തില്‍ എല്ലാ ദിവസവും വിദ്യാരംഭം നടക്കുന്ന പ്രശസ്തമായ വടക്കന്‍ പറവൂര്‍ മൂകാംബിക ദേവീക്ഷേത്രത്തില്‍ വിജയദശമി ദിനത്തിലെ ഹരിശ്രീ കുറിക്കലിനായി വന്‍ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൂജപ്പുര സരസ്വതി ക്ഷേത്രത്തില്‍ നാളെ പുലര്‍ച്ചെ 5:30-ഓടെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. പൂജപ്പുരയ്ക്ക് പുറമെ ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ എന്നിവിടങ്ങളിലും വിദ്യാരംഭം നടക്കും.