ഇന്നാണ് ലാസ്റ്റ് ഡേറ്റ്; വാട്ടര്‍ അതോറിറ്റിയില്‍ സ്ഥിര ജോലി നേടാം
കേരള വാട്ടർ അതോറിറ്റിയില്‍ ഇലക്‌ട്രീഷ്യൻ, ഡ്രാഫ്റ്റ്‌സ്മാൻ തസ്തികകളിലേക്ക് കേരള പി.എസ്.സി പുറത്തിറക്കിയ വിജ്ഞാപനം ഇന്ന് അവസാനിക്കും.ഇന്ന് രാത്രി പന്ത്രണ്ട് മണിവരെയാണ് അപേക്ഷിക്കാനാവുക
പ്രായ പരിധി: 18നും 36നും ഇടയില്‍ പ്രായമുള്ളവർക്ക് അവസരം. ഉദ്യോഗാർത്ഥികള്‍ 02.01.1989-നും 01.01.2007 നുമിടയില്‍ ജനിച്ചവരായിരിക്കണം.
തസ്തികയും ഒഴിവുകളും
കേരള ജല അതോറിറ്റിയില്‍ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് II, ഇലക്‌ട്രീഷ്യൻ റിക്രൂട്ട്മെന്റ്.
തസ്തിക ഇലക്‌ട്രീഷ്യൻ
ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് II,
സ്ഥാപനം കേരള വാട്ടര്‍ അതോറിറ്റി
കാറ്റഗറി നമ്പർ 556/2025, 548/2025
അപേക്ഷ തീയതി 2026 ജനുവരി 14.
1. ഡ്രാഫ്റ്റ്സ്മാൻ
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 31,100 രൂപമുതല്‍ 83,000 രൂപവരെ ശമ്പളം ലഭിക്കും.
പ്രായ പരിധി: 18നും 36നും ഇടയില്‍ പ്രായമുള്ളവർക്ക് അവസരം. ഉദ്യോഗാർത്ഥികള്‍ 02.01.1989-നും 01.01.2007 നുമിടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യതകള്‍: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയിരിക്കണം. നാഷണല്‍ കൗണ്‍സില്‍ ഫോർ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററില്‍ നിന്നും രണ്ട് വർഷത്തെ കോഴ്സ് പൂർത്തിയാക്കിയ ശേഷം ലഭിച്ച ഡ്രാഫ്റ്റ്സ്മാൻ (സിവില്‍/മെക്കാനിക്കല്‍) ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത. അല്ലെങ്കില്‍ രണ്ടു വർഷത്തെ കോഴ്സ് പൂർത്തിയാക്കിയ ശേഷം കേരള സർക്കാർ നല്‍കുന്ന സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പരീക്ഷാ സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം.2. ഇലക്‌ട്രീഷ്യൻ
ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,800 രൂപമുതല്‍ 59,300 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി: 18നും 36നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത: എസ്‌എസ്‌എല്‍സി വിജയം. അല്ലെങ്കില്‍ തത്തുല്യം. കൂടെ നാഷണല്‍ കൗണ്‍സില്‍ ഫോർ വൊക്കേഷണല്‍ ട്രെയിനിങ് സെന്ററില്‍ നിന്നും ലഭിച്ച ഇലക്‌ട്രീഷ്യൻ അല്ലെങ്കില്‍ വയർമാൻ ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ്ും, വയർമെൻ ലൈസൻസും ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/