ഇന്ന് ഗുരുവായൂര്‍ ഏകാദശി
നടയടയ്ക്കാത്ത രാവില്‍ നടപ്പന്തലില്‍ നിറഞ്ഞ പതിനായിരങ്ങള്‍ ഇന്ന് ഗുരുവായൂര്‍ ഏകാദശി തൊഴും, വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയായി ആഘോഷിക്കുന്നത്.
ദശമിദിവസമായ ഇന്നലെ പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യത്തിനായി തുറന്ന ക്ഷേത്രനട രാത്രി മുഴുവന്‍ തുറന്നിരുന്നു.
ഗുരുവായൂര്‍: നടയടയ്ക്കാത്ത രാവില്‍ നടപ്പന്തലില്‍ നിറഞ്ഞ പതിനായിരങ്ങള്‍ ഇന്ന് ഗുരുവായൂര്‍ ഏകാദശി തൊഴും, വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയായി ആഘോഷിക്കുന്നത്.
ദശമിദിവസമായ ഇന്നലെ പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യത്തിനായി തുറന്ന ക്ഷേത്രനട രാത്രി മുഴുവന്‍ തുറന്നിരുന്നു. ഇന്നുരാത്രിയും നട അടയ്ക്കില്ല. ദ്വാദശി ദിവസമായ നാളെ രാവിലെ എട്ടിന് നട അടച്ചാല്‍ വൈകീട്ട് 4.30ന് മാത്രമേ തുറക്കൂ. ഇന്നുപുലര്‍ച്ചെ അഞ്ച് മുതല്‍ വൈകീട്ട് അഞ്ചുവരെ സ്പെഷ്യല്‍ ദര്‍ശനം ഇല്ല. വരി നില്ക്കുന്ന ഭക്തര്‍ക്കായിരിക്കും മുന്‍ഗണന.അതേസമയം
ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് സ്ത്രീകള്‍ക്കായി പ്രത്യേകം വരി ഏര്‍പ്പെടുത്താന്‍ തീരുമാനം. കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാര്‍ക്കും തനിച്ചുവരുന്ന സ്ത്രീകര്‍ക്കും ഇത് ഏറെ പ്രയോജനമാകും.
അഞ്ചു വയസിന് താഴെയുള്ള കുട്ടികളെയും ഈ വരിയില്‍ നിര്‍ത്താം. പുതിയ തീരുമാനം ഡിസംബര്‍ ഒന്ന് മുതല്‍ നടപ്പാക്കുമെന്ന് ദേവസ്വം ചെയര്മാന് എവി ഗോപിനാഥ് അറിയിച്ചു. കുടുംബ സമേതം വരുന്നവരിലെ സ്ത്രീകള്‍ക്ക് പൊതുവരിയില്‍ നില്ക്കാം.