സംസ്ഥാനത്തെ എക്‌സൈസ് നയത്തിലും എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലും വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി സര്‍ക്കാര്‍
വകുപ്പിന്റെ നയങ്ങളിലും പ്രവര്‍ത്തനങ്ങളിലും വരും ദിവസങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ പ്രകടമാകുമെന്നും മന്ത്രി വ്യക്തമാക്കി.
എക്‌സൈസ് നയം പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും എഴുതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ എക്‌സൈസ് നയത്തിലും എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലും വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി പുതിയ സര്‍ക്കാര്‍. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് എക്‌സൈസ് മന്ത്രി എം. ലിജു ഇത് സംബന്ധിച്ച നിര്‍ണ്ണായക സൂചനകള്‍ നല്‍കിയത്. വകുപ്പിന്റെ നയങ്ങളിലും പ്രവര്‍ത്തനങ്ങളിലും വരും ദിവസങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ പ്രകടമാകുമെന്നും മന്ത്രി വ്യക്തമാക്കി.
എക്‌സൈസ് നയം പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും എഴുതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലഹരി വിപത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'വിമുക്തി' പദ്ധതിയെ കൂടുതല്‍ ജനകീയമാക്കാനും ശക്തിപ്പെടുത്താനുമാണ് തീരുമാനം. എക്‌സൈസ് വകുപ്പിനെ പൂര്‍ണ്ണമായി ആധുനികവത്കരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി കേസന്വേഷണങ്ങള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ ഫോണ്‍ രേഖകള്‍ ശേഖരിക്കാനുള്ള അനുമതിയടക്കം ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ വകുപ്പിന് ലഭ്യമാക്കും. നിലവിലുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ എക്‌സൈസ് വകുപ്പിന്റെ അംഗബലം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി ഉന്നതതല യോഗത്തില്‍ ഉറപ്പുനല്‍കി.