ഒരു സംഘടനയുടെ ഭാരവാഹികളാകാന്‍ കുറഞ്ഞ പക്ഷം സംസ്‌കാരമെങ്കിലും വേണം ; മന്ത്രി ബിന്ദു കൃഷ്ണ
തലസ്ഥാനത്ത് നടന്ന വനിതാ സംഗമത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറാണ് സ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. വനിതാ സംഗമത്തിനെതിരെയായിരുന്നു അജിത് കുമാറിന്റെ പരാമര്‍ശം.
മെന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായ വിവാദ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു മന്ത്രി ബിന്ദു കൃഷ്ണ. ഇത്രയ്ക്ക് സംസ്‌കാര ശൂന്യരാണോ മെന്‍സ് അസോസിയേഷന്‍ ഭാരവാഹികളെന്ന് ചോദിച്ച മന്ത്രി, ഒരു സംഘടനയുടെ ഭാരവാഹികളാകാന്‍ കുറഞ്ഞ പക്ഷം സംസ്‌കാരമെങ്കിലും വേണമെന്നും പറഞ്ഞു. തങ്ങള്‍ പുരുഷന്മാര്‍ക്ക് എതിരല്ല. സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന ഇത്തരം ആളുകളെ സ്ഥാനത്ത് ഇരുത്തണോ എന്ന് സംഘടനയിലെ ആത്മാഭിമാനമുള്ള പുരുഷന്മാര്‍ ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. തലസ്ഥാനത്ത് നടന്ന വനിതാ സംഗമത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറാണ് സ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. വനിതാ സംഗമത്തിനെതിരെയായിരുന്നു അജിത് കുമാറിന്റെ പരാമര്‍ശം.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് അര്‍ധരാത്രിയിലാണെങ്കിലും 79 വര്‍ഷങ്ങള്‍ക്കിപ്പുറവും രാത്രികള്‍ സ്ത്രീകള്‍ക്ക് അന്യമായി പോകുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ഭയലേശമില്ലാതെ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ പൊതുയിടങ്ങളില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് ഇപ്പോഴും പൂര്‍ണമായി ലഭ്യമായിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ലിംഗഭേദമില്ലാതെ പ്രപഞ്ചത്തിന്റെ എല്ലാ അനുഗ്രഹങ്ങള്‍ക്കും ഓരോ കുഞ്ഞും അവകാശിയാണെങ്കിലും സ്ത്രീകള്‍ക്ക് മാത്രം അത് നിഷേധിക്കപ്പെടുന്ന സാഹചര്യം ഇന്നും നിലനില്‍ക്കുന്നു. സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനും നിര്‍ഭയരായി മുന്നോട്ടുപോകാനുമുള്ള സന്ദേശം നല്‍കുന്നതിനായാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് തിരുവനന്തപുരത്ത് ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തതെന്ന് മന്ത്രി പറഞ്ഞു.
ഇത് വെറുമൊരു തുടക്കം മാത്രമാണെന്നും വരും നാളുകളില്‍ കൂടുതല്‍ പരിപാടികള്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.