ടി.കെ ഗോവിന്ദൻ പാർട്ടിയോട് കാണിച്ചത് പൂർണമായ വഞ്ചന,  അവസരവാദത്തിന്റെ പാരമ്പര്യമാണത് ; പിണറായി വിജയൻ

ടി.കെ ഗോവിന്ദൻ പാർട്ടിയോട് കാണിച്ചത് പൂർണമായ വഞ്ചനയാണെന്നും  അവസരവാദത്തിന്റെ പാരമ്പര്യമാണതെന്നും പിണറായി വിജയൻ. നേരത്തെ പാർട്ടിയോടൊപ്പം നിന്ന് പാർട്ടി നേതൃത്വത്തിൽ പ്രവർത്തിച്ച് എല്ലാ അർത്ഥത്തിലും പാർട്ടിയെ വഞ്ചിച്ചവർ  വളർന്ന ചരിത്രമില്ലെന്നും ഇവിടെയും ആ ചരിത്രം ആവർത്തിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

 

തെറ്റ് തെറ്റായി പോയി എന്ന് കണ്ടാൽ മാത്രമേ അത് തിരുത്താൻ കഴിയുകയുള്ളൂ അങ്ങനെയുള്ള നിലപാട് സ്വീകരിച്ചവർ ആ കാര്യം ശരിയായ രീതിയിലുള്ള ആത്മപരിഅതേസമയം ടി.കെ ഗോവിന്ദനെ പോലെയുള്ള ആളുകൾ അത് പൂർണമായും വഞ്ചനയാണ് കാണിച്ചിരുന്നത്. അവസരവാദത്തിന്റെ  പാരമ്പര്യമാണത്. ഏതൊരാളും സ്ഥാനാർത്ഥിയാകാൻ ചിലപ്പോഴൊക്കെ മോഹിച്ചു എന്ന് വരാം. 

കണ്ണൂർ : ടി.കെ ഗോവിന്ദൻ പാർട്ടിയോട് കാണിച്ചത് പൂർണമായ വഞ്ചനയാണെന്നും  അവസരവാദത്തിന്റെ പാരമ്പര്യമാണതെന്നും പിണറായി വിജയൻ. നേരത്തെ പാർട്ടിയോടൊപ്പം നിന്ന് പാർട്ടി നേതൃത്വത്തിൽ പ്രവർത്തിച്ച് എല്ലാ അർത്ഥത്തിലും പാർട്ടിയെ വഞ്ചിച്ചവർ  വളർന്ന ചരിത്രമില്ലെന്നും ഇവിടെയും ആ ചരിത്രം ആവർത്തിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ സംഘടിപ്പിച്ച ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തളിപ്പറമ്പിൽ എൽ.ഡി.എഫിന് 2022ൽ ലഭിച്ച വോട്ടിൽ നിന്ന് 11%ത്തിലധികം വോട്ട് ഞങ്ങൾക്ക് ലഭിക്കാതെ പോയി. ഇതാണ് പരാജയത്തിന് ഇടിയാക്കിയത് എന്നതിൽ ഒരു സംശയവുമില്ല. കേരളത്തിൽ ആകെയുണ്ടായ മറ്റു പ്രചാരവേലകളിൽ കുടുങ്ങി കുറേ പേർ  സ്വാഭാവികമായും മാറി ചിന്തിച്ചിട്ടുണ്ടാകാം. പക്ഷേ അതുമാത്രമല്ല ഇവിടെ സംഭവിച്ചത് ഇവിടെ എതിർ സ്ഥാനാർത്ഥിയായി വന്നത് നേരത്തെ പാർട്ടിയോടൊപ്പം നിന്ന് പാർട്ടി നേതൃത്വത്തിൽ പ്രവർത്തിച്ചയാളാണ്.  

എല്ലാ അർത്ഥത്തിലും പാർട്ടിയെ വഞ്ചിച്ച നിലപാട് സ്വീകരിച്ച് സ്ഥാനാർത്ഥിയായ ആളാണ് ടി.കെ ഗോവിന്ദൻ. ടി.കെ ഗോവിന്ദൻ സ്ഥാനാർത്ഥിയായി വന്നപ്പോൾ ആ സ്ഥാനാർത്ഥിത്വത്തിന്റെ പിന്നാലെ കുറച്ചു വോട്ടുകൾ എൽ.ഡി.എഫിന്റെത് പോയിട്ടുണ്ട് എന്നതാണ് കാണാൻ സാധിക്കുന്നത്.എല്ലാ ഘട്ടത്തിലും സിപിഎമ്മിനോടൊപ്പം നിന്ന കുറേ ആളുകൾ ഈ ഘട്ടത്തിൽ മാറി ചിന്തിച്ചു എന്നുള്ളത് സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നു. 

തെറ്റ് തെറ്റായി പോയി എന്ന് കണ്ടാൽ മാത്രമേ അത് തിരുത്താൻ കഴിയുകയുള്ളൂ അങ്ങനെയുള്ള നിലപാട് സ്വീകരിച്ചവർ ആ കാര്യം ശരിയായ രീതിയിലുള്ള ആത്മപരിഅതേസമയം ടി.കെ ഗോവിന്ദനെ പോലെയുള്ള ആളുകൾ അത് പൂർണമായും വഞ്ചനയാണ് കാണിച്ചിരുന്നത്. അവസരവാദത്തിന്റെ  പാരമ്പര്യമാണത്. ഏതൊരാളും സ്ഥാനാർത്ഥിയാകാൻ ചിലപ്പോഴൊക്കെ മോഹിച്ചു എന്ന് വരാം. 

പക്ഷേ ആ മോഹം അതിർകവിഞ്ഞ് ശത്രുപാളയത്തിൽ പോയി സ്വന്തം പാർട്ടിയെയും മുന്നണിയെയും ആക്രമിക്കുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. നമുക്ക് ചരിത്രമറിയാം ഒരു ഘട്ടത്തിലും അത്തരത്തിലുള്ള അവസരവാദികളോ വർഗ്ഗവഞ്ചകരോ ഈ പാർട്ടിക്ക് പൂർണമായും പോറലേൽപിക്കുന്ന അവസ്ഥയിലേക്ക് വളർന്നിട്ടില്ല. അവരെല്ലാം പിന്നീട് നല്ലതുപോലെ പുറകോട്ട് പോകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അതുതന്നെയാണ് ഇവിടെയും സംഭവിക്കാൻ പോകുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

ജില്ലാ കമ്മിറ്റി യംഗം പി കെ ശ്യാമള അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ലാ സെക്രട്ടറി യറ്റ് അംഗങ്ങളായ പി വി ഗോപിനാഥ്, എം കരു ണാകരൻ എന്നിവർ സംസാരിച്ചു. കെ സന്തോഷ് സ്വാഗതം പറഞ്ഞു. കെ സി ഹരികൃഷ്ണൻസാജൻ കെ ജോസഫ് എൻ അനിൽ കുമാർസി എം കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം പി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.