ടി കെ ഗോവിന്ദന് എംവി ഗോവിന്ദൻ്റെ പേര് പോലും ഉച്ഛരിക്കാൻ അർഹതയില്ല : കെ കെ രാഗേഷ്
തളിപ്പറമ്പ് യുഡിഎഫ സ്വതന്ത്ര എംഎൽഎ ടി കെ ഗോവിന്ദനെതിരെ വീണ്ടും ആഞ്ഞടിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് രംഗത്തെത്തി. തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി വരാൻ സാധ്യതയുള്ളവരെ കുറിച്ച് ദുഷിപ്പ് പറയുകയായിരുന്നു ടി കെ ഗോവിന്ദനെന്ന് കെ കെ രാഗേഷ് പ്രസ്താവനയിൽപറഞ്ഞു.
എം വി ഗോവിന്ദൻ അന്ന് ഭീകര പൊലീസ് മർദ്ദനത്തിന് ഇരയായ ആളാണ്. രണ്ടാളും ഒരു പോലെയായിരുന്നു എന്നാണ് ടി കെ ഗോവിന്ദൻ പറയുന്നത്', കെ കെ രാഗേഷ് പറഞ്ഞു. തളിപ്പറമ്പിൽ എസ്‌ഐആറിന്റെ ഭാഗമായി മുസ്‌ലിം ലീഗ് വോട്ട് വർധിച്ചെന്നും കെ കെ രാഗേഷ് ആവർത്തിച്ചു.
കണ്ണൂർ: തളിപ്പറമ്പ് യുഡിഎഫ സ്വതന്ത്ര എംഎൽഎ ടി കെ ഗോവിന്ദനെതിരെ വീണ്ടും ആഞ്ഞടിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് രംഗത്തെത്തി. തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി വരാൻ സാധ്യതയുള്ളവരെ കുറിച്ച് ദുഷിപ്പ് പറയുകയായിരുന്നു ടി കെ ഗോവിന്ദനെന്ന് കെ കെ രാഗേഷ് പ്രസ്താവനയിൽപറഞ്ഞു. മർമറിംഗ് നടത്തി പ്രചരണം നടത്തുകയായിരുന്നു ടി കെ ഗോവിന്ദനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ടി കെ ഗോവിന്ദന് എം വി ഗോവിന്ദന്റെ പേര് ഉച്ഛരിക്കാൻ അർഹതയുണ്ടോ? അടിയന്തരാവസ്ഥയുടെ സമയത്ത് താലൂക്ക് സെക്രട്ടറിയായ ടി കെ ഗോവിന്ദന്റെ പേരിൽ ഒരു കേസുമില്ല. എം വി ഗോവിന്ദൻ അന്ന് ഭീകര പൊലീസ് മർദ്ദനത്തിന് ഇരയായ ആളാണ്. രണ്ടാളും ഒരു പോലെയായിരുന്നു എന്നാണ് ടി കെ ഗോവിന്ദൻ പറയുന്നത്', കെ കെ രാഗേഷ് പറഞ്ഞു. തളിപ്പറമ്പിൽ എസ്‌ഐആറിന്റെ ഭാഗമായി മുസ്‌ലിം ലീഗ് വോട്ട് വർധിച്ചെന്നും കെ കെ രാഗേഷ് ആവർത്തിച്ചു.
ശക്തമായ മത്സരം നടത്തേണ്ട മണ്ഡലമായിരുന്നു തളിപ്പറമ്പ്. സ്ഥാനാർഥി നിർണയത്തിൽ കുറച്ച് കൂടി അവധാനത വേണ്ടിയിരുന്നു. പാർട്ടിയുടെ ജില്ലാ സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട് വിമർശനാത്മകമായി ചൂണ്ടിക്കാണിക്കുകയാണ് കേന്ദ്ര കമ്മിറ്റി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലതുപക്ഷ മാധ്യമങ്ങൾ പിണറായിക്കും കേന്ദ്ര കമ്മിറ്റിക്കും രണ്ട് നിലപാടെന്ന് പ്രചരിപ്പിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.
ടി കെ ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസവും കെ കെ രാഗേഷ് രംഗത്തെത്തിയിരുന്നു.
തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യിലിൽ നടന്ന രാഷ്ട്രീയ വിശദീകരണ സമ്മേളനത്തിൽ ടി കെ ഗോവിന്ദൻ തളിപ്പറമ്പിന്റെ ബ്രൂട്ടസാണെന്ന് കെ കെ രാഗേഷ് വിമർശിച്ചു. തന്നെ എന്താണ് സ്ഥാനാർത്ഥിയായി നിർദ്ദേശിക്കാത്തതെന്നാണ് ജില്ലാസെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ടി കെ ഗോവിന്ദൻ ചോദിച്ചതെന്നും അദ്ദേഹം വർഗ വഞ്ചകനാണെന്നും കെ കെ രാഗേഷ് കുറ്റപ്പെടുത്തി.
ഞാൻ വലിയ വിപ്ലവകാരിയാണെന്ന് പറഞ്ഞ് നടന്ന ആളാണ് ഗോവിന്ദൻ. എനിക്കെന്ത് തന്നു പാർട്ടി എന്നാണ് ഗോവിന്ദൻ ചോദിക്കുന്നത്. ടി കെ ഗോവിന്ദനെതിരെ അടിയന്തരാവസ്ഥാ കാലത്ത് ഒരു കേസും ഉണ്ടായിരുന്നില്ല. ഏതെങ്കിലും നേതാക്കൾക്കെതിരെ കേസ് ഇല്ലാതിരിക്കുമോ. ഇത് എന്ത് നേതാവാണ്', കെ കെ രാഗേഷ് പരിഹസിച്ചു. വെറും അധ്യാപകനായ ഗോവിന്ദനെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാക്കിയത് പാർട്ടിയാണെന്നും എതിരാളികളുടെ കുത്ത് സഹിക്കാമെന്നും വർഗ വഞ്ചകൻ എന്നല്ലാതെ ടി കെ ഗോവിന്ദനെ വേറെ എന്ത് പേര് വിളിക്കുമെന്നും കെ കെ രാഗേഷ് ചോദിച്ചിരുന്നു.