ടി കെ ഗോവിന്ദനെ സഹകരണ മന്ത്രിയാക്കണമെന്ന ആവശ്യം ഉയരുന്നു : മന്ത്രിസഭാ രൂപീകരണത്തിൽ പ്രതീക്ഷയോടെ തളിപറമ്പിലെ യു.ഡി എഫ് പ്രവർത്തകർ

സി പി എം ശക്തികേന്ദ്രമായ തളിപ്പറമ്പിൽ നിന്നും ജയിച്ചടി കെ ഗോവിന്ദനെ മന്ത്രിയാക്കണമെന്ന ആവശ്യം മണ്ഡലത്തിലെ യു.ഡി എഫ് പ്രവർത്തകരിൽ നിന്നും ഉയരുന്നു.

 


കണ്ണൂർ: സി പി എം ശക്തികേന്ദ്രമായ തളിപ്പറമ്പിൽ നിന്നും ജയിച്ചടി കെ ഗോവിന്ദനെ മന്ത്രിയാക്കണമെന്ന ആവശ്യം മണ്ഡലത്തിലെ യു.ഡി എഫ് പ്രവർത്തകരിൽ നിന്നും ഉയരുന്നു. മന്ത്രിസഭാ രൂപീകരണ വേളയിൽ കണ്ണൂരിൽ നിന്നും കെ പി സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിയാകുമെന്ന് ഉറപ്പായിട്ടുണ്ട് ഇതിന് പുറമേയാണ് ടി കെ ഗോവിന്ദനെ മന്ത്രിയാക്കണമെന്ന ആവശ്യമുയരുന്നത്. 

കണ്ണൂരിൽ സിപിഎമ്മിൻ്റെ ശക്തിയും കരുത്തും സഹകരണ സ്ഥാപനങ്ങളാണ് ടി കെ ഗോവിന്ദൻ നിരവധി സഹകരണ സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചുക്കാൻ പിടിച്ചയാളാണ് തളിപ്പറമ്പ് കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ്, പാപിനിശേരിയിലെ ക്ളെ ആൻഡ് സെറാമിക്സ്, ഏറ്റവും ഒടുവിൽ ഹാൻവീവ് എന്നിവയുടെ ചെയർമാനായിരുന്നു ഗോവിന്ദൻ. നഷ്ടത്തിലോടുന്ന ക്ളേ ആൻഡ് സെറാമിക്സ് ലാഭകരമാക്കാൻ ടി കെ ഗോവിന്ദന് കഴിഞ്ഞു. 

ഈ പരിഗണന വെച്ച് ടി കെ ഗോവിന്ദനെ സഹകരണ വകുപ്പ് മന്ത്രിയാക്കണമെന്നാണ് അദ്ദേഹത്തോട് അടു പമുള്ളവർ ആവശ്യപ്പെടുന്നത് നേരത്തെ ബദൽ രേഖയുടെ പേരിൽസിപിഎം പുറത്താക്കിയ എം വിരാഘവൻ അഴി. ക്കോട് നിന്നും യുഡിഎഫ് പിൻതുണയോടെ മത്സരിച്ചു ജയിക്കുകയും കരുണാകര മന്ത്രിസഭയിൽ സഹകരണ വകുപ്പ് മന്ത്രിയാവുകയും ചെയ്തിരുന്നു ഈയൊരു ചരിത്രമാണ് തളിപറമ്പിലെ കോൺഗ്രസ്, മുസ്ലീം ലീഗ് പ്രവർത്തകർ ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്.