തിരുവല്ലയിൽ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ് നടത്തിയിരുന്ന സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ 40000 രൂപ പിടികൂടി

തിരുവല്ല : തിരുവല്ലയിലെ തോട്ടഭാഗത്ത് ലോട്ടറി കച്ചവടത്തിൻ്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ് നടത്തിയിരുന്ന സ്ഥാപനത്തിൽ തിരുവല്ല പോലിസ് നടത്തിയ റെയ്ഡിൽ 40000 രൂപ പിടികൂടി. തോട്ടഭാഗം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബി എസ് എ എന്ന കട കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് പണം പിടികൂടിയത്.

കടയുടമ പുറമറ്റം പഴൂർ ഇലവുങ്കൽ വീട്ടിൽ ബിനു ചെറിയാനെയും സഹായി കോട്ടയം സ്വദേശി അഭിഷേകിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. റെയ്ഡിൽ ഇടപാടുകാരുടെ പേര് വിവരങ്ങൾ അടങ്ങുന്ന ഡയറി മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

ബിനു ചെറിയാന്റെ ഉടമസ്ഥതയിൽ കോഴഞ്ചേരി, ഇരവിപേരൂർ, വെണ്ണിക്കുളം, ഓമല്ലൂർ, ഇലന്തൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ലോട്ടറി കടകൾ കേന്ദ്രീകരിച്ചും റെയ്ഡ് തുടരുകയാണ്. ബിനു ചെറിയാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ ഒറ്റ നമ്പർ ലോട്ടറി ഇടപാട് നടക്കുന്നു എന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.