വിഷാദ രോഗം കാരണം ജീവിതം മടുത്തു; വിഡിയോ പങ്കുവച്ച ശേഷം അധ്യാപകന്‍ ജീവനൊടുക്കി

വിഷാദ രോഗം കാരണം ജീവിതം മടുത്തുവെന്ന വിഡിയോ പങ്കുവച്ച ശേഷം അധ്യാപകന്‍ ജീവനൊടുക്കി. നഗരൂര്‍ വെള്ളല്ലൂര്‍ സ്വദേശിയായ ഏവിയേഷന്‍ ട്രെയിനര്‍ ജോഷ്മിന്‍ (36) ആണ് ചിറയിന്‍ കീഴില്‍ ട്രെയിന്‍ തട്ടി മരിച്ചത്.

 

ഗേറ്റിന് സമീപം കാര്‍ നിര്‍ത്തിയ ശേഷം ഇയാള്‍ റെയില്‍വേ ട്രാക്കിലേക്ക് കയറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: വിഷാദ രോഗം കാരണം ജീവിതം മടുത്തുവെന്ന വിഡിയോ പങ്കുവച്ച ശേഷം അധ്യാപകന്‍ ജീവനൊടുക്കി. നഗരൂര്‍ വെള്ളല്ലൂര്‍ സ്വദേശിയായ ഏവിയേഷന്‍ ട്രെയിനര്‍ ജോഷ്മിന്‍ (36) ആണ് ചിറയിന്‍ കീഴില്‍ ട്രെയിന്‍ തട്ടി മരിച്ചത്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ്, താന്‍ കടുത്ത ഡിപ്രഷനിലാണെന്നും ജീവിതം മടുത്തുവെന്നും വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ജോഷ്മിന്‍ പങ്കുവെച്ചിരുന്നു.

മഞ്ചാടിമൂട് റെയില്‍വേ ഗേറ്റിന് സമീപം ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.ഗേറ്റിന് സമീപം കാര്‍ നിര്‍ത്തിയ ശേഷം ഇയാള്‍ റെയില്‍വേ ട്രാക്കിലേക്ക് കയറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കഴക്കൂട്ടം കുളത്തൂരിലെ വാടകവീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ജോഷ്മിന്‍ അവിവാഹിതനാണ്. ആത്മഹത്യയിലേക്ക് നയിച്ച മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ച് വരികയാണ്.