ടൈംസ് റാങ്കിങ് 2024;ഇന്ത്യയില്‍ നിന്ന് മൂന്നാം സ്ഥാനം നേടി എംജി സര്‍വകലാശാല

ടൈംസ് ഹയര്‍ എഡ്യുക്കേഷന്റെ 2024ലെ റാങ്കിങ്ങിൽ ഇന്ത്യയില്‍ നിന്ന്  മൂന്നാം സ്ഥാനം നേടി എംജി സര്‍വകലാശാല. ടൈംസ് ഹയര്‍ എഡ്യുക്കേഷന്റെ 2024ലെ ലോക റാങ്കിങ്ങിൽ 81ാം സ്ഥാനമാണ് സര്‍വകലാശാല നേടിയത്‌.
 

ടൈംസ് ഹയര്‍ എഡ്യുക്കേഷന്റെ 2024ലെ റാങ്കിങ്ങിൽ ഇന്ത്യയില്‍ നിന്ന്  മൂന്നാം സ്ഥാനം നേടി എംജി സര്‍വകലാശാല. ടൈംസ് ഹയര്‍ എഡ്യുക്കേഷന്റെ 2024ലെ ലോക റാങ്കിങ്ങിൽ 81ാം സ്ഥാനമാണ് സര്‍വകലാശാല നേടിയത്‌. 96ാം സ്ഥാനത്തേക്ക് അണ്ണാ യൂണിവേഴ്‌സിറ്റിയും തിരഞ്ഞെടുക്കപ്പെട്ടു. അധ്യാപനം, ഗവേഷണം തുടങ്ങി നിരവധി മേഖലകള്‍ പരിഗണിച്ചാണ് റാങ്കിങ് നല്‍കുന്നത്.

ഐഐടി പട്‌ന, ഐഐടി ഗുവഹാട്ടി,ഐഐടി ഗാന്ധിനഗര്‍, ഐഐടി റോപര്‍, ഐഐടി മാണ്ഡി എന്നീ സ്ഥാപനങ്ങളും റാങ്ക് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ചൈനയിലെ സിന്‍ഗുവ സര്‍വകലാശാലയും പികിങ് സര്‍വ്വകലാശാലയുമാണ് റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനം നേടിയിരിക്കുന്നത്.

എംജി സര്‍വകലാശാലയുടെ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിനു കീഴില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കൈവരിച്ച പുരോഗതിയുടെ നിദാനമാണ് ഈ നേട്ടമെന്നും ഇതു മറ്റു സര്‍വ്വകലാശാലകള്‍ക്കും മാതൃകയും പ്രചോദനവുമാകണമെന്നും കുറിപ്പില്‍ പറയുന്നു.