പത്തനംതിട്ട ജനവാസ മേഖലയിലെ കിണറ്റിൽ വീണ കടുവയെ രക്ഷപ്പെടുത്തി 

ചിറ്റാറിലെ വില്ലൂന്നിപ്പാറയിൽ കിണറ്റിൽ വീണ കടുവയെ രക്ഷപ്പെടുത്തി. വലയിലാക്കിയാണ് കടുവയെ പുറത്തെടുത്തത്. ഇന്ന് രാവിലെയാണ് ആൾത്താമസമില്ലാത്ത കിണറ്റിൽ കടുവയെ കണ്ടത്.

 

 പത്തനംതിട്ട: ചിറ്റാറിലെ വില്ലൂന്നിപ്പാറയിൽ കിണറ്റിൽ വീണ കടുവയെ രക്ഷപ്പെടുത്തി. വലയിലാക്കിയാണ് കടുവയെ പുറത്തെടുത്തത്. ഇന്ന് രാവിലെയാണ് ആൾത്താമസമില്ലാത്ത കിണറ്റിൽ കടുവയെ കണ്ടത്. കൊല്ലംപറമ്പിൽ സദാശിവന്റെ വീട്ടിലെ കിണറ്റി​ലാണ് കടുവ വീണത്.

കിണറ്റിൽ നിന്ന് വലിയ ശബ്ദം കേട്ടതിനു പിന്നാലെ നടത്തിയ തിരച്ചിലിലാണ് കടുവയെ കണ്ടത്. തുടർന്ന് വനപാലകരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.