ഏപ്രില്‍ 28 മുതല്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴയെത്തും, കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നതിനിടെ വൈകാതെ മഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഏപ്രില്‍ 28 മുതല്‍ ഇടിമിന്നലോട് വേനല്‍ മഴ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എത്തും.

വരും മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നതിനിടെ വൈകാതെ മഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഏപ്രില്‍ 28 മുതല്‍ ഇടിമിന്നലോട് വേനല്‍ മഴ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എത്തും.

ഇടിമിന്നലിനൊപ്പം കാറ്റിനും സാധ്യതയുണ്ട്. തുടർന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തെ താപനിലയില്‍ കുറവുണ്ടാകും. മെയ് ആദ്യം മുതല്‍ വേനല്‍ മഴ എത്തുമെന്നും പ്രവചനമുണ്ട്.

വരും മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.