കേരളത്തില്‍ രണ്ട് ദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ചൂടിന് ആശ്വാസമായി കേരളത്തിൽ മഴ എത്തി.ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

മിന്നലിനെ തുടര്‍ന്ന് ജീവനും സ്വത്തിനും കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ചൂടിന് ആശ്വാസമായി കേരളത്തിൽ മഴ എത്തി.ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ചില പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും ഇടിമിന്നല്‍ അപകടസാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മിന്നലിനെ തുടര്‍ന്ന് ജീവനും സ്വത്തിനും കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
 

സുരക്ഷാ നിര്‍ദേശങ്ങള്‍:

ഇടിമിന്നല്‍ ആരംഭിക്കുന്ന ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.

വാതിലുകളും ജനലുകളും അടച്ച്‌ സുരക്ഷിതമായി വീടിനുള്ളില്‍ തുടരുക.

വൈദ്യുതോപകരണങ്ങള്‍ പ്ലഗ് ഒഴിവാക്കുക; ഇടിമിന്നല്‍ സമയത്ത് വയര്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണം.

തുറസായ സ്ഥലങ്ങളിലും മേല്‍ക്കൂരകളിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണം.

മരങ്ങള്‍ക്കടിയിലും ശാഖകള്‍ക്കടിയിലും അഭയം തേടരുത്; വാഹനങ്ങള്‍ അവിടങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നതും ഒഴിവാക്കുക.

കെട്ടിടസൗകര്യം ലഭ്യമല്ലെങ്കില്‍ വാഹനത്തിനുള്ളില്‍ തന്നെ തുടരുക; കൈകാലുകള്‍ പുറത്തേക്ക് നീട്ടരുത്.

മത്സ്യബന്ധനം, ബോട്ടിംഗ്, നീന്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥ ശാന്തമാകുന്നത് വരെ ഒഴിവാക്കണം.

മഴയും ഇടിമിന്നലും ശക്തമാകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കി അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഐഎംഡി വ്യക്തമാക്കി.