പള്ളുരുത്തിയില്‍ ഇടിമിന്നല്‍ നാശം, 15 വീടുകള്‍ക്ക് കേടുപാട്
വീടുകളിലെ വൈദ്യുതോപകരണങ്ങള്‍ കത്തിനശിക്കുകയും ചില വീടുകളുടെ ഭിത്തികളില്‍ വിള്ളലുകള്‍ ഉണ്ടാകുകയും ചെയ്തു
Oct 11, 2026, 10:00 IST
തീഗോളം താഴേക്ക് പതിക്കുന്നത് പോലെയായിരുന്നു മിന്നലെന്ന് പ്രദേശവാസികള്‍ പറഞ്ഞു
വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലില്‍ പള്ളുരുത്തി ഇല്ലത്തുനഗറിലെ 15-ഓളം വീടുകള്‍ക്ക് നാശനഷ്ടം. വീടുകളിലെ വൈദ്യുതോപകരണങ്ങള്‍ കത്തിനശിക്കുകയും ചില വീടുകളുടെ ഭിത്തികളില്‍ വിള്ളലുകള്‍ ഉണ്ടാകുകയും ചെയ്തു. തീഗോളം താഴേക്ക് പതിക്കുന്നത് പോലെയായിരുന്നു മിന്നലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഷറഫുദ്ദീന്‍ എന്നയാളുടെ വീട്ടിലെ വയറിങ് പൂര്‍ണമായി കത്തിനശിച്ചു. ടെലിവിഷന്‍, ഫ്രിഡ്ജ്, കംപ്യൂട്ടര്‍, ഫാന്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കും കേടുപാടുണ്ടായി. വീടിന്റെ ടെറസിനും നാശമുണ്ടായി.
കെഎസ് അനില്‍കുമാര്‍, എ കെ ഷിബു, പിഎസ് സുജിത്ത്, അന്‍സാര്‍, സുരേഷ്, ജോളി ജോര്‍ജ്, ജുനൈദ് എന്നിവരുടെ വീടുകളിലും വൈദ്യുതോപകരണങ്ങള്‍ നശിച്ചു. ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായ വീടുകള്‍ ദീപക് ജോയ് എംഎല്‍എ സന്ദര്‍ശിച്ചു.