കൺമഷിക്കൂടിന്റെ അടപ്പ് തൊണ്ടയിൽ കുരുങ്ങി ഒരുവയസ്സുകാരി മരിച്ചു
Jul 26, 2024, 12:00 IST
പാലക്കാട്: കൺമഷിക്കൂടിന്റെ അടപ്പ് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുള്ള പെൺകുഞ്ഞ് മരിച്ചു. മുതലമട പാപ്പാൻചള്ളയിൽ അജീഷ്-ദീപിക ദമ്പതികളുടെ മകൾ ഋഷികയാണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ടോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയമിടിപ്പ് കുറഞ്ഞതിനെതുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു.ദിവസങ്ങൾക്കുമുമ്പാണ് ഒന്നാം പിറന്നാൾ ആഘോഷിച്ചത്. പിതാവ് അജീഷ് എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.