തൃശൂരിൽ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇരിങ്ങാലക്കുട കാറളത്തും താണിശ്ശേരിയിലുമായി രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു. കാറളം പുല്ലത്തറ സെന്ററിന് സമീപം വെള്ളേപറമ്പില്‍ വീട്ടില്‍ പ്രസീതക്കാണ് പാമ്പ് കടിറ്റേത്.

 

തൃശൂര്‍: ഇരിങ്ങാലക്കുട കാറളത്തും താണിശ്ശേരിയിലുമായി രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു. കാറളം പുല്ലത്തറ സെന്ററിന് സമീപം വെള്ളേപറമ്പില്‍ വീട്ടില്‍ പ്രസീതക്കാണ് പാമ്പ് കടിറ്റേത്. വീട്ട്പറമ്പിലെ പുല്ല് പറിക്കുന്നതിനിടെയാണ് പാമ്പ് കടി ഏറ്റത്. ഉടന്‍ തന്നെ വീട്ടുകാര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

താണിശ്ശേരി കനാല്‍ ബണ്ടിന് സമീപത്ത് വെച്ചാണ് നടവരമ്പ് സ്വദേശിയായ പിടുക്കാട്ടില്‍ സനീഷ് എന്നയാള്‍ക്ക് പാമ്പിന്റെ കടിയേറ്റത്. കിണര്‍ നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ ജോലിക്കായി സാധനങ്ങള്‍ വാടകക്ക് എടുക്കുന്നതിനായി താണിശ്ശേരിയില്‍ എത്തിയതാണ്. സാധനങ്ങള്‍ വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ഇയാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.