തൃശൂരിൽ ടയർ കട കത്തിനശിച്ചു
ദേശീയ പാതയിൽ ജുമാ മസ്ജിദിനു സമീപം തേറമ്പിൽ നിധിൻ രാജിന്റെ ഉടമസ്ഥതയിലുള്ള 'യൂണിക് വീൽസ്' എന്ന ടയർ കടയ്ക്കാണ് തീ പിടിച്ചത്.
Apr 29, 2026, 11:20 IST
തൃശൂർ: വാടാനപ്പള്ളി തൃത്തല്ലൂരിൽ ടയർ കട കത്തിനശിച്ചു. ദേശീയ പാതയിൽ ജുമാ മസ്ജിദിനു സമീപം തേറമ്പിൽ നിധിൻ രാജിന്റെ ഉടമസ്ഥതയിലുള്ള 'യൂണിക് വീൽസ്' എന്ന ടയർ കടയ്ക്കാണ് തീ പിടിച്ചത്.
രാത്രി 7.45ന് ഉടമ കട അടച്ച് പോയതിനുശേഷമാണ് സംഭവം. നാട്ടിക, ഗുരുവായൂർ ഫയർ സ്റ്റേഷനുകളിൽ നിന്നായി അഞ്ച് യൂണിറ്റുകൾ എത്തി ഒരു മണിക്കൂറോളം വെള്ളം പമ്പ് ചെയ്തുവെങ്കിലും സ്ഥാപനവും ടയറുകളും പൂർണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഈ സമയം പ്രദേശത്ത് വൈദ്യുതി ഉണ്ടായിരുന്നില്ല.