തൃശ്ശൂർ പൂരം നടത്താൻ കഴിയില്ല ; വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവ് കേന്ദ്രം പിൻവലിക്കണമെന്ന് മന്ത്രി വി എൻ വാസവൻ

വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവ് കേന്ദ്രം പിൻവലിക്കണം.

 

കോട്ടയം : വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവ് കേന്ദ്രം പിൻവലിക്കണം.

ഉത്തരവ് നടപ്പിലാക്കിയാൽ തൃശ്ശൂർ പൂരം അടക്കം നടത്താൻ കഴിയില്ലെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. പുറ്റിങ്ങൽ അപകടം അന്വേഷിച്ച സമിതിയുടെ ശുപാർശയാണെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ അങ്ങനെ ഒരു ശുപാർശ സമിതി നൽകിയിട്ടില്ലെന്നും ദേവസ്വം മന്ത്രി ചൂണ്ടിക്കാട്ടുന്നു.