തൃശൂർ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി
തൃശൂർ പൂരം അട്ടിമറി കേസിൽ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി. ഡിജിപിയാണ് അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറിയത്.സർക്കാർ അനുമതിക്കായി റിപ്പോർട്ട് നാളെ ഡിജിപി നൽകും
Updated: Oct 21, 2026, 16:00 IST
സർക്കാർ ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. കേസിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അടക്കം എട്ട് പ്രതികളാണുള്ളത്
തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറി കേസിൽ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി. ഡിജിപിയാണ് അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറിയത്.സർക്കാർ അനുമതിക്കായി റിപ്പോർട്ട് നാളെ ഡിജിപി നൽകും.
സർക്കാർ ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. കേസിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അടക്കം എട്ട് പ്രതികളാണുള്ളത്. സർക്കാർ അനുമതി വേണ്ട വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
രാഷ്ട്രീയപരവും പ്രാദേശികവുമായ കടുത്ത സമ്മർദ്ദങ്ങളെത്തുടർന്ന് അന്വേഷണ റിപ്പോർട്ട് മനഃപൂർവം പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു.