തൃശൂര്‍ പൂരം അട്ടിമറി കേസ്; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി കെ മുരളീധരന്‍
തൃശൂര്‍ പൂരം അട്ടിമറി കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചെന്നും അതിനെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും മന്ത്രി കെ മുരളീധരന്‍. എംആര്‍ അജിത് കുമാറിനെ കുറിച്ച് മന്ത്രിയെന്ന നിലയില്‍ ഇപ്പോള്‍ മുന്‍പ് പറഞ്ഞതുപോലെ പറയാനാവില്ല. റിപ്പോര്‍ട്ടിലെ എല്ലാ ഉള്ളുകള്ളിയും തനിക്കറിയാം. ആരെയും രക്ഷിക്കാന്‍ നോക്കിയാല്‍ അത് നടക്കില്ല.
തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറി കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചെന്നും അതിനെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും മന്ത്രി കെ മുരളീധരന്‍. എംആര്‍ അജിത് കുമാറിനെ കുറിച്ച് മന്ത്രിയെന്ന നിലയില്‍ ഇപ്പോള്‍ മുന്‍പ് പറഞ്ഞതുപോലെ പറയാനാവില്ല. റിപ്പോര്‍ട്ടിലെ എല്ലാ ഉള്ളുകള്ളിയും തനിക്കറിയാം. ആരെയും രക്ഷിക്കാന്‍ നോക്കിയാല്‍ അത് നടക്കില്ല. റിപ്പോര്‍ട്ട ചര്‍ച്ച ചെയ്ത ശേഷം സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പൂരം അട്ടിമറിച്ചതിനു പിന്നില്‍ തിരുവമ്പാടി ദേവസ്വത്തിലെ പ്രമുഖ ഭാരവാഹികളാണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പൂരം കലക്കലില്‍ ആരോപണവിധേയനായ മുന്‍ എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കുന്നതാണ് റിപ്പോര്‍ട്ട്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണു ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷ് റിപ്പോര്‍ട്ട് ഡിജിപിക്കു നല്‍കിയത്. 2024 ഒക്ടോബറില്‍ ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് സര്‍ക്കാരിലേക്കു എത്തിയിരിക്കുന്നത്. കേസില്‍ തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ അടക്കം എട്ട് പേരെയാണു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലഹളയുണ്ടാക്കാന്‍ ശ്രമിക്കുക, സര്‍ക്കാരിനെതിരെ കലാപ ആഹ്വാനം, ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.