തൃശൂർ പൂരം സമാപിച്ചു; ഉപചാരം ചൊല്ലിപ്പിരിഞ്ഞ് ഭഗവതിമാർ

തൃശൂർ പൂരത്തിന് സമാപനം. ഉപചാരം ചൊല്ലിപ്പിരഞ്ഞതോടെ പൂരത്തിന് സമാപനമായി. പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റി പടിഞ്ഞാറേ നടയിൽ ശ്രീമൂലസ്ഥാനത്തെത്തിയാണ്‌ ഉപചാരം ചൊല്ലിയത്. 15 ആനകളും പാണ്ടിമേളവുമായി മണികണ്ഠനാൽ പന്തലിൽനിന്ന് പാറമേക്കാവും നായ്ക്കനാൽ പന്തലിൽനിന്ന് തിരുവമ്പാടിയും എത്തി, ആവേശപൂർവം പൂരത്തിനും കൊടിയിറക്കമായി. അടുത്ത പൂരത്തിന്‌ കാണാമെന്ന്‌ ജനാവലിയും പ്രഖ്യാപിച്ചു.
 
രാത്രി ഉത്രം വിളക്കോടെയാണ് കൊടിയിറക്കുക. 2027 ഏപ്രിൽ 17ന് അടുത്ത പൂരം കൊടിയോറും. ഇത്തവണ ആർഭാഢങ്ങൾ ഒഴിവാക്കിയായിരുന്നു പൂരം നടന്നത്. വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 17 മനുഷ്യർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിൽ പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു. ഉപചാരം ചൊല്ലലിന്‌ ശേഷമുള്ള വെടിക്കെട്ടും ഉണ്ടായില്ല.