തൃശ്ശൂരിൽ പോക്സോ കേസിൽ 44കാരന് 10 വർഷം തടവ്

 

ഇ​രി​ങ്ങാ​ല​ക്കു​ട: ഒ​മ്പ​തു​വ​യ​സ്സു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ 44കാ​ര​ന് 10 വ​ർ​ഷം ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ. കോ​ട​ശ്ശേ​രി സ്വ​ദേ​ശി സു​കു​മാ​ര​നെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി വി​വീ​ജ സേ​തു​മോ​ഹ​ൻ ശി​ക്ഷി​ച്ച​ത്.

പി​ഴ തു​ക അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ലു​ണ്ട്. 2019 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്ന് 17 സാ​ക്ഷി​ക​ളെ​യും 18 രേ​ഖ​ക​ളും പ്ര​തി​ഭാ​ഗ​ത്തു​നി​ന്ന് ര​ണ്ട്‌ സാ​ക്ഷി​ക​ളെ​യും ഒ​രു​രേ​ഖ​യും തെ​ളി​വു​ക​ളാ​യി ഹാ​ജ​രാ​ക്കി​യി​രു​ന്നു.

ചാ​ല​ക്കു​ടി പൊ​ലീ​സ് എ​സ്.​ഐ ബി.​കെ. അ​രു​ൺ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ തൃ​ശൂ​ർ റൂ​റ​ൽ വ​നി​ത പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​രാ​യി​രു​ന്ന പി.​ആ​ർ. ഉ​ഷ, പി.​എം. സ​ന്ധ്യാ​ദേ​വി എ​ന്നി​വ​രാ​ണ് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. വി​ജു വാ​ഴ​ക്കാ​ല ഹാ​ജ​രാ​യി. സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റും ലെ​യ്‌​സ​ൺ ഓ​ഫി​സ​റു​മാ​യ ടി.​ആ​ർ. ര​ജ​നി പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. പ്ര​തി​യെ തൃ​ശൂ​ർ ജി​ല്ല ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.