തൃശ്ശൂരിൽ പോക്സോ കേസിൽ പ്രതിക്ക് പത്തു വർഷം തടവ്

 

തൃ​ശൂ​ർ: സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് പ​ത്തു വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. എ​റ​ണാ​കു​ളം ചെ​റാ​യി തൊ​ണ്ടി​ത്ത​റ​യി​ൽ വീ​ട്ടി​ൽ കൃ​ഷ്ണ​രാ​ജി​നെ​യാ​ണ് തൃ​ശൂ​ർ അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി ജ​യ​പ്ര​ഭു ശി​ക്ഷി​ച്ച​ത്. 2016ൽ ​കു​ട്ടി​യു​മാ​യി പ​രി​ച​യ​പ്പെ​ട്ട പ്ര​തി ആ​ദ്യം വ​യ​നാ​ട്ടി​ലു​ള്ള ലോ​ഡ്ജി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ ശേ​ഷം ഇ​ത് പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പി​ന്നീ​ട് പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി മു​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​എ​ൻ. വി​വേ​കാ​ന​ന്ദ​ൻ, ​സ്​​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​എ. സു​നി​ത, അ​ഡ്വ. ഋ​ഷി​ച​ന്ദ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.