തൃശൂരിൽ യുവാവ് കൊല്ലപ്പെട്ട സംഭവം : ഒരാൾ കൂടി അറസ്റ്റിൽ
ചേലക്കരയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
Apr 29, 2026, 10:50 IST
തൃശൂർ: ചേലക്കരയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പുലാക്കോട് ആലായക്കൽ വീട്ടിൽ അനീഷ് (31) ആണ് അറസ്റ്റിലായത്. പുലാക്കോട് തോട്ടുപാലം പുളിക്കൽ വീട്ടിൽ അൻസാറിന്റെ കൊലപാതകത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അൻസാറിന്റെ ജ്യേഷ്ഠൻ അൻവറിനെ സംഭവദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഒരേ വീട്ടിൽ കഴിയുന്ന സഹോദരങ്ങളായ അൻസാറും, അൻവറും തമ്മിൽ മദ്യപാനത്തെക്കുറിച്ചുള്ള തർക്കമാണ് അൻസാറിന്റെ കൊലപാതകത്തിൽ കലാശിച്ചത്. സഹോദരങ്ങൾ തമ്മിലുള്ള അടിപിടിയിൽ അനീഷിന്റെ പങ്കും വ്യക്തമായതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയിലുണ്ടായ മർദനത്തെ തുടർന്നാന്ന് അൻസാറിനെ വീടിനുള്ളിൽ മരിച്ചു കിടക്കുന്ന നിലയിൽ മറ്റ് ബന്ധുക്കൾ കണ്ടത്.