തൃശൂരിൽ വന്‍ സ്പിരിറ്റ് വേട്ട: 3030 ലിറ്റര്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍
മണ്ണുത്തി കാളത്തോട് ഒരുവീട്ടില്‍നിന്നും 3030 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുന്നത്തങ്ങാടി ഇല്ലിക്കല്‍ വീട്ടില്‍ അജയിനെ ( 28) പോലീസ് അറസ്റ്റ് ചെയ്തു
തൃശൂര്‍: മണ്ണുത്തി കാളത്തോട് ഒരുവീട്ടില്‍നിന്നും 3030 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുന്നത്തങ്ങാടി ഇല്ലിക്കല്‍ വീട്ടില്‍ അജയിനെ ( 28) പോലീസ് അറസ്റ്റ് ചെയ്തു. 101 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. 60 കാനുകള്‍ രണ്ട് മഹീന്ദ്ര ബൊലേറോ പിക്കപ്പ് വാനുകളില്‍ നിന്നും വീടിനുള്ളില്‍ നിന്ന് 41 കാനുകളുമാണ് പൊലിസ് കണ്ടെടുത്തത്.
ഇന്നലെ രാത്രി 7.30ഓടെ മണ്ണുത്തി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കാളത്തോട് ബെവറേജസിന് എതിര്‍വശത്തുള്ള വീട് കേന്ദ്രീകരിച്ചായിരുന്നു ഡാന്‍സാഫിന്റെ മിന്നല്‍ പരിശോധന. 30 ലിറ്റര്‍ ശേഷിയുള്ള 101 കാനുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. വാടാനപ്പള്ളി സ്വദേശി റഷീദ് വാടകയ്‌ക്കെടുത്താണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്ന് പൊലിസ് പറഞ്ഞു. സംഭവത്തില്‍ മണ്ണുത്തി പൊലിസ് കേസെടുത്ത് തുടര്‍ അന്വേഷണവും നിയമനടപടികളും ആരംഭിച്ചു. മണ്ണുത്തി എസ്.എച്ച്.ഒ ബിജു, എസ്.ഐ ശ്രീഹരി, സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡ് എസ്.ഐ ബിപിന്‍ പി. നായര്‍ തുടങ്ങിയവര്‍ സ്പിരിറ്റ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.