നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും റൗഡിയുമായ തൃശൂർ സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും കൊരട്ടി പോലീസ് സ്റ്റേഷനിലെ റൗഡിയുമായ മേലൂര്‍ വില്ലേജ് നടുതുരുത്ത് സ്വദേശി നെല്ലിശ്ശേരി വീട്ടില്‍ ഫെബിന്‍ (25)നെ കൊരട്ടി പോലീസ് കാപ്പ ചുമത്തി അറസ്റ്റ്
തൃശൂര്‍: നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും കൊരട്ടി പോലീസ് സ്റ്റേഷനിലെ റൗഡിയുമായ മേലൂര്‍ വില്ലേജ് നടുതുരുത്ത് സ്വദേശി നെല്ലിശ്ശേരി വീട്ടില്‍ ഫെബിന്‍ (25)നെ കൊരട്ടി പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.ജില്ലാ കലക്ടര്‍ ശിഖാ സുരേന്ദ്രനാണ് പ്രതിയെ ആറ് മാസക്കാലത്തേക്ക് ജയിലിലാക്കുന്നതിനുള്ള കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
കൊരട്ടി, ചാലക്കുടി പോലീസ് സ്റ്റേഷന്‍ പരിധികളിലായി ഇയാള്‍ ഒരു കവര്‍ച്ചക്കേസിലും ഒരു വധശ്രമക്കേസിലും ആയുധ നിയമപ്രകാരമുള്ള ഒരു കേസിലും പോലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസിലും വില്‍പ്പനക്കായി കഞ്ചാവുമായി അറസ്റ്റിലായ കേസിലും മനുഷ്യജീവന് അപകടം വരത്തക്കവിധം വാഹനമോടിച്ച് മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കാന്‍ ഇടയയായ കേസിലും മദ്യലഹരിയില്‍ വാഹനമോടിച്ച കേസിലും ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ അറസ്റ്റ് ചെയ്ത് നീക്കിയ മൂന്ന് കേസുകളടക്കം പന്ത്രണ്ട് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്.