തൃശ്ശൂർ മുണ്ടത്തിക്കോട് സ്‌ഫോടനം ; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
മുണ്ടത്തിക്കോട് സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സിഎംഡിആർഎഫിൽ നിന്നും 10 ലക്ഷം രൂപ വീതവും എസ്ഡിആർഎഫിൽ നിന്നും 4 ലക്ഷം രൂപ വീതവും നൽകാനാണ് തീരുമാനം.
തൃശ്ശൂർ: മുണ്ടത്തിക്കോട് സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സിഎംഡിആർഎഫിൽ നിന്നും 10 ലക്ഷം രൂപ വീതവും എസ്ഡിആർഎഫിൽ നിന്നും 4 ലക്ഷം രൂപ വീതവും നൽകാനാണ് തീരുമാനം. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.
ദുരന്തം സംബന്ധിച്ച് 9 മൃതദേഹങ്ങളാണ് മോർച്ചറിയിലുള്ളത്. ആറ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അതേസമയം പൂരം നടത്തിപ്പ് സംബന്ധിച്ച തീരുമാനം നാളെ ചേരുന്ന അവലോകന യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളും ജില്ലാ ഭാരവാഹികളും ഉദ്യോഗസ്ഥരും ചേർന്ന അവലോകന യോഗം നാളെ രാവിലെ 10.30ന് ചേരുമെന്നും ഇതിനായി ഹൈക്കോടതി അനുമതി നൽകിയെന്നും വി എൻ വാസവൻ പറഞ്ഞു.
പൂരം നടത്തിപ്പ് സംബന്ധിച്ച് മുണ്ടത്തിക്കോട് സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സിഎംഡിആർഎഫിൽ നിന്നും 10 ലക്ഷം രൂപ വീതവും എസ്ഡിആർഎഫിൽ നിന്നും 4 ലക്ഷം രൂപ വീതവും നൽകാനാണ് തീരുമാനം. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.അവസാന തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. സർക്കാർ ഏകപക്ഷീയമായി തീരുമാനം എടുക്കില്ല. ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനം എന്നും വി എൻ വാസവൻ പറഞ്ഞു.
പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ്. 10 പേർ ഐസിയുവിലവാണ്. 3 പേരുടെ നില ഗുരുതരമാണ്. കെഡാവർ പരിശോധനയിൽ ശരീരഭാഗങ്ങൾ കിട്ടി. ഇന്നത്തെ പരിശോധനകൂടി നടന്നാൽ മാത്രമെ എത്രപേർ അപകടത്തിൽപ്പെട്ടൂവെന്നത് വ്യക്തമാവൂ. ദുരന്ത പശ്ചാത്തലത്തിൽ സ്‌പെഷ്യൽ കാബിനറ്റ് നടക്കും. ചികിത്സയിലായതിനാലാണ് മുഖ്യമന്ത്രി സംഭവസ്ഥലത്ത് എത്താത്തതെന്നും വി എൻ വാസവൻ പറഞ്ഞു.