അതി ദാരുണം, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ; തൃശൂർ വെടിക്കെട്ട് സ്ഫോടനത്തിൽ മമ്മൂട്ടി
മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ അതിദാരുണമായ സംഭവമെന്ന് നടൻ മമ്മൂട്ടി. അതിയായ ഞെട്ടലോടെയാണ് ദുരന്തവാർത്ത കേട്ടതെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.
Apr 22, 2026, 08:48 IST
തൃശ്ശൂർ : മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ അതിദാരുണമായ സംഭവമെന്ന് നടൻ മമ്മൂട്ടി. അതിയായ ഞെട്ടലോടെയാണ് ദുരന്തവാർത്ത കേട്ടതെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. “തൃശ്ശൂരിൽ നടന്ന അതിദാരുണമായ സംഭവം ഞെട്ടലോടെയാണ് കേട്ടത്. എന്റെ മനസ് മരിച്ചവരുടെ കുടുംബത്തോടൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,” മമ്മൂട്ടി കുറിച്ചു.
തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഇതുവരെ 13 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അപകടത്തിൽപ്പെട്ടവർക്കായി പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള രാഷ്ട്രീയ-സാംസ്‌കാരിക പ്രമുഖർ ഇതിനോടകം അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.