തൃശൂരിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് ആറ് പവനും 65,000 രൂപയും മോഷ്ടിച്ചു
ചാവക്കാട് തിരുവത്ര കോട്ടപ്പുറത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറ് പവന്റെ ആഭരണങ്ങളും 65,000 രൂപയും മോഷ്ടിച്ചു. കോട്ടപ്പുറം സെന്ററില്‍ എള്ളുപറമ്പില്‍ ചിന്നക്കല്‍ എ.സി. അബ്ദുല്‍ ലത്തീഫിന്റെ വീട്ടിലാണ് മോഷണം നടന്നത്.
തൃശൂര്‍: ചാവക്കാട് തിരുവത്ര കോട്ടപ്പുറത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറ് പവന്റെ ആഭരണങ്ങളും 65,000 രൂപയും മോഷ്ടിച്ചു. കോട്ടപ്പുറം സെന്ററില്‍ എള്ളുപറമ്പില്‍ ചിന്നക്കല്‍ എ.സി. അബ്ദുല്‍ ലത്തീഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. അലമാരയിലുണ്ടായിരുന്ന മാല, വള, നാല് മോതിരം, മൂക്കുത്തി, വാച്ച് എന്നിവയാണ് മോഷണം പോയത്. അബ്ദുല്‍ ലത്തീഫും ഭാര്യയും പേരക്കുട്ടിയുമായി തിങ്കളാഴ്ച രാവിലെ 11ന് ഭാര്യവീടായ എറണാകുളത്തേക്ക് പോയതായിരുന്നു.
പിറ്റേന്ന് രാത്രി എട്ടിന് വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീടിന്റെ പിന്‍ഭാഗത്തെ വൈദ്യുത ഫ്യൂസ് ഊരിവച്ച നിലയിലാണ്. വീടിന്റെ മുകളിലത്തെ നിലയിലെ വാതിലിന്റെ പൂട്ട് തകര്‍ത്തിട്ടുണ്ട്. ചാവക്കാട് സി.ഐ. എം.കെ. രമേഷ്, എസ്.എച്ച്.ഒ. പ്രീത ബാബു,എസ്.ഐ. വി.ബി. അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും വിരലടയാള, സയന്റിഫിക് വിദഗ്ധര്‍ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.