തൃശൂര്‍ നാട്ടികയില്‍ ലോറി കയറി അഞ്ചു പേര്‍ മരിച്ച സംഭവം ; അപകട സമയം വാഹനമോടിച്ചത് ക്ലീനര്‍, ലൈസന്‍സില്ലായിരുന്നുവെന്നും കണ്ടെത്തി
അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിര്‍ത്താതെ പോയി.
മദ്യ ലഹരിയിലായിരുന്ന ക്ലീനര്‍ അലക്‌സ് ആണ് വാഹനമോടിച്ചത്.
തൃശൂര്‍ നാട്ടികയില്‍ തടി ലോറി കയറിയുണ്ടായ അപകടത്തില്‍ ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. കണ്ണൂര്‍ ആലങ്കോട് സ്വദേശി ക്ലീനറായ അലക്‌സ് (33), ഡ്രൈവര്‍ ജോസ്(54) എന്നവരാണ് അറസ്റ്റിലായത്. മദ്യ ലഹരിയിലായിരുന്ന ക്ലീനര്‍ അലക്‌സ് ആണ് വാഹനമോടിച്ചത്. ഇയാള്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിര്‍ത്താതെ പോയി. എന്നാല്‍ പിന്നാലെ എത്തിയ നാട്ടുകാര്‍ ദേശീയ പാതയില്‍ നിന്നാണ് ഇയാളെ തടഞ്ഞത്. ലോറി തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഗോവിന്ദാപുരം ചെമ്മണം തോട് സ്വദേശികളാണ് മരിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
തൃശൂര്‍ നാട്ടികയില്‍ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയാണ് 5 പേര്‍ മരിച്ചത്. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് അതി ദാരുണമായ സംഭവമുണ്ടായത്. നാടോടികളായ 2 കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ ആരോ?ഗ്യനില ?ഗുരുതരമായി തുടരുകയാണ്.
പുലര്‍ച്ചെ 4 നാണ് അപകടം സംഭവിച്ചത്.