തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സ്ഥലത്ത് ഫോറന്‍സിക് സംഘം ശാസ്ത്രീയ പരിശോധന നടത്തും

ആകെ 13 പേരാണ് ചികിത്സയിലുള്ളത്.

 

വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ അപകട സ്ഥലത്ത് ഫോറന്‍സിക് പരിശോധന ഇന്ന്. വിദഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും. മൃതദേഹ ഭാഗങ്ങള്‍ക്കായി ഇന്നും തെരച്ചില്‍ നടത്തും. കെഡാവര്‍ നായ്ക്കളെ അടക്കം സ്ഥലത്ത് എത്തിച്ച് പരിശോധന നടത്താനാണ് തീരുമാനം. വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ട് പേര്‍ വെന്റിലേറ്ററിലാണുള്ളത്. ആകെ 13 പേരാണ് ചികിത്സയിലുള്ളത്. രാവിലെ മുതല്‍ പോസ്റ്റ്‌മോര്‍ട്ടം പുനരാരംഭിക്കും. ഇതുവരെ 5 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് കൈമാറിയിട്ടുണ്ട്.

 പ്രദേശത്തെ ജലാശയങ്ങളിലും തെരച്ചില്‍ നടത്തും.

അതിനിടെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള സോക്ടര്‍മാരുടെ കൂടുതല്‍ സംഘങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തി. ഒരു രോഗിക്ക് മൂന്നു ഡോക്ടര്‍മാരുടെയെങ്കിലും പരിചരണം ഉറപ്പാക്കും എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.