തൃശൂരിലെ സ​ഹകരണബാങ്കിൽ നിയമന ക്രമക്കേട്; ബാങ്ക് സെക്രട്ടറിക്കെതിരേ നടപടിക്ക് ശുപാർശ

ഭരണ സമിതി അം​ഗമായിരുന്ന സി.ജെ ജെയിംസിന്റെ ഭാര്യ ജിനി ജെയിംസിനെ താത്കാലികമായി നിയമിച്ചതിൽ ക്രമക്കേടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് സഹകരണ ബാങ്ക് സെക്രട്ടറി ഇ.ഡി സാബുവിനെതിരേ സഹകരണ സംഘം രജിസ്ട്രാർ നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. 

 

സഹകരണ ചട്ടം 44 (1)ബി പ്രകാരം സി.ജെ ജെയിംസിന്റെ ഇവരുടെ നിയമനം അടുത്ത ബന്ധു എന്ന നിർവചനത്തിൽ ഉൾപ്പെടുന്നതാണ്

തൃശൂർ: വെണ്ണൂർ സ​ഹകരണബാങ്കിലെ നിയമന ക്രമക്കേടിൽ വെണ്ണൂർ സഹകരണ ബാങ്ക് സെക്രട്ടറിക്കെതിരേ നടപടിക്ക് ശുപാർശ. ഭരണ സമിതി അം​ഗമായിരുന്ന സി.ജെ ജെയിംസിന്റെ ഭാര്യ ജിനി ജെയിംസിനെ താത്കാലികമായി നിയമിച്ചതിൽ ക്രമക്കേടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് സഹകരണ ബാങ്ക് സെക്രട്ടറി ഇ.ഡി സാബുവിനെതിരേ സഹകരണ സംഘം രജിസ്ട്രാർ നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. 

വെണ്ണൂർ സ​ഹകരണബാങ്കിലെ വിവിധ തസ്തികകളിലേക്ക് നടത്തിയ നിയമനത്തിൽ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെന്ന് ജിൻസി പൗലോസ് വിജിലൻസിന് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിക്കെതിരേ നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. സി ജെ ജെയിംസ് ഭരണസമിതി അം​ഗമായിരിക്കെ ഭാര്യ ജിനി ജെയിംസിനെ താത്കാലിക ജീവനക്കാരിയായി നിയമിക്കുകയായിരുന്നു. 

സഹകരണ ചട്ടം 44 (1)ബി പ്രകാരം സി.ജെ ജെയിംസിന്റെ ഇവരുടെ നിയമനം അടുത്ത ബന്ധു എന്ന നിർവചനത്തിൽ ഉൾപ്പെടുന്നതാണ്. ഇപ്പോൾ ജെയിംസ് ഭരണസമിതി അംഗമല്ലാത്തതിനാൽ ഇക്കാര്യത്തിൽ വിജിലൻസ് നടപടികൾക്ക് ശുപാർശ ചെയ്തിട്ടില്ല. എന്നാൽ ഇക്കാര്യങ്ങൾ പരിശോധിച്ചു ഭരണസമിതിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകേണ്ടതിൽ സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് അച്ചടക്ക നടപടികൾക്ക് സഹകരണ വിജിലൻസ് അന്വേഷണം നടത്തി ശുപാർശ ചെയ്തിട്ടുള്ളത്.