തൃശൂരിൽ ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി

ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര(64), സഹോദരൻ അപ്പു (57 ) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദിര ഭിന്നശേഷിക്കാരിയാണ്.

 

ഇന്ന് രാവിലെ 5.30 യോടെയായിരുന്നു ഇരുവരേയും മരിച്ച നിലയില്‍ കുടുംബാംഗങ്ങള്‍ കണ്ടത്

തൃശൂർ: ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര(64), സഹോദരൻ അപ്പു (57 ) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദിര ഭിന്നശേഷിക്കാരിയാണ്.

ഇന്ന് രാവിലെ 5.30 യോടെയായിരുന്നു ഇരുവരേയും മരിച്ച നിലയില്‍ കുടുംബാംഗങ്ങള്‍ കണ്ടത്. സംഭവം നടക്കുമ്പോള്‍ അപ്പുവിന്റെ ഭാര്യയും കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നു. രാവിലെ എഴുന്നേറ്റ അപ്പുവിന്റെ മക്കളാണ് പിതാവിനെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും അപ്പച്ചിയെ ഞരമ്പുമുറിച്ച നിലയിലും കണ്ടെത്തിയത്. അടുത്തിടെയായി ഇന്ദിര മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും വിവരമുണ്ട്.

സഹോദരൻ അപ്പു ചുമട്ടുതൊഴിലാളിയാണ്. അപ്പുവിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. ഭിന്നശേഷിക്കാരിയായ സഹോദരിയെ പരിപാലിക്കാനുള്ള പ്രയാസമാണ് കൊലയ്ക്ക് കാരണം. കൈ ഞരമ്പ് മുറിച്ചാണ് സഹോദരിയെ കൊലപ്പെടുത്തിയത്.