തൃശൂരിൽ ചാരായവാറ്റ് കേന്ദ്രം കണ്ടെത്തി
മണ്ണുത്തി മുളയം കൊട്ടിലംപറമ്പ് അനധികൃത ചാരായ വാറ്റ് കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ 1200 ലിറ്റര്‍ വാഷും ചാരായം വാറ്റുന്നതിനുള്ള ഗ്യാസ് അടുപ്പ് അടക്കമുള്ള സാധന സാമഗ്രഹികള്‍ കണ്ടെത്തി
Aug 15, 2026, 13:44 IST
തൃശൂര്‍: മണ്ണുത്തി മുളയം കൊട്ടിലംപറമ്പ് അനധികൃത ചാരായ വാറ്റ് കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ 1200 ലിറ്റര്‍ വാഷും ചാരായം വാറ്റുന്നതിനുള്ള ഗ്യാസ് അടുപ്പ് അടക്കമുള്ള സാധന സാമഗ്രഹികള്‍ കണ്ടെത്തി. കൊട്ടിലം പറമ്പ് സ്വദേശി ഇളയേടത്ത് വീട്ടില്‍ നിതിനെ (29) അറസ്റ്റ് ചെയ്തു. നിധിന്റെ സ്ഥലത്തെ ഷെഡില്‍ നിന്നാണ് വാഷ് പിടികൂടിയത്.