തൃശൂരിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം
തൃശൂർ വടക്കാഞ്ചേരി സംസ്ഥാന പാതയിൽ കളിമണ്ണുമായി പോയ പിക്കപ്പ് വാൻ ടയർ പൊട്ടി മറിഞ്ഞ് അപകടം. ഉച്ചയോടെയാണ് സംഭവം നടന്നത്. വടക്കാഞ്ചേരിയിൽ നിന്നും തൃശൂരിലേക്ക് കളിമണ്ണുമായി പോകുകയായിരുന്ന വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു.
Nov 14, 2026, 17:00 IST

അപകടത്തെ തുടർന്ന് നടുറോഡിൽ വാൻ കിടന്നതിനാൽ പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സംഭവത്തിൽ പരിക്കേറ്റ ഡ്രൈവറെ നാട്ടുകാർ ഉടൻ തന്നെ ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.