രംഗത്തെ നിറച്ച സംഗീതവും നൃത്തവും ; ഭക്തിസാന്ദ്രമായ കാടാമ്പുഴ തൃക്കാർത്തിക മഹോത്സവം
മലപ്പുറം : കാടാമ്പുഴ ഭഗവതി ദേവസ്വത്തിലെ തൃക്കാർത്തിക മഹോത്സവത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച പ്രത്യേകവേദിയിൽ വിവിധ കലാ പരിപാടികൾ അരങ്ങേറി. പെരിന്തൽമണ്ണ കൃഷ്ണകൃപ ടീം, കല്ലാർമംഗലം ശ്രീ തിരുനെല്ലൂർ തിരുവാതിരക്കളി സംഘം, കാടാമ്പുഴ ശ്രീഭദ്ര ഗ്രൂപ്പ് എന്നീ ടീമുകൾ അവതരിപ്പിച്ച തിരുവാതിരക്കളി,തിരുവേഗപ്പുറ വിഷ്ണുമായ നൃത്തവിദ്യാലയം, മരുതിൻച്ചിറനാട്യോപാസന നൃത്ത വിദ്യാലയം എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ് എന്നിവ അരങ്ങേറി.
രാത്രിയിൽ കഴക്കൂട്ടം തട്ടകം കലാസാംസ്‌കാരിക വേദി അവതരിപ്പിച്ച വാഴക്കുല, നാറാണത്ത് ഭ്രാന്തൻ എന്നീ കവിതകളുടെ ദൃശ്യാവിഷ്ക്കാരം വാഴക്കുല അരങ്ങേറി.തൃക്കാർത്തിക മഹോത്സവത്തിന്റെ മൂന്നാം ദിവസമായ വെള്ളിയാഴ്ച രാവിലെ 7.30 മുതൽ നവരാത്രി മണ്ഡപത്തിൽ ഭജൻസ് അരങ്ങേറും. പ്രധാന വേദിയിൽ രാവിലെ 8 മുതൽ തിരുവാതിരക്കളി, ഡാൻസ് എന്നിവയും അരങ്ങേറും. രാത്രി 8.30 ന് മറിമായം താരങ്ങളായ സിനി ആർട്ടിസ്റ്റ് നിയാസ് ബക്കറും വിനോദ് കോവൂരും അതിഥി താരങ്ങളായി എത്തിയ സങ്കീർത്തനം എന്റർടൈൻമെന്റസ് അണിയിച്ചൊരുക്കുന്ന കലാസന്ധ്യ ക്രേസിമിഷൻ അരങ്ങേറും.